വിദ്യഭ്യാസ സാദ്ധ്യതകൾ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾ പതിമൂന്നു കോടിയോളം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ 5 വർഷം പിന്നിടുമ്പോൾ ലോകത്തിലെ 22 നാടുകളിലായി ചുരുങ്ങിയത് 13 കോടി ബാലികാബാലന്മാർ വിദ്യാലയങ്ങൾക്കു പുറത്താണെന്ന് “കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.
വിദ്യാലയങ്ങൾ പൂട്ടിപ്പോയതാണ് ഇതിനു പ്രധാന കാരണമെന്നും അങ്ങനെ കുഞ്ഞുങ്ങളുടെ ഭാവി അപകടത്തിലായിരിക്കയാണെന്നും ഒരു നൂറ്റാണ്ടായി കുഞ്ഞുങ്ങൾക്കുവേണ്ടി പ്രവർത്തനനിരതമായ ഈ സംഘടന വ്യക്തമാക്കുന്നു.
കോവിദ് 19 രോഗം പടരാതിരിക്കുന്നതിനാണ് വിദ്യാലയങ്ങൾ അടച്ചിടുക എന്ന നടപടിയിലേക്കു കടന്നതെന്നും എന്നാൽ നീണ്ടകാലം വിദ്യാലയങ്ങളിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് പഠനക്ഷമത നഷ്ടപ്പെട്ടുവെന്നും ഈ സംഘടന പറയുന്നു. അതുപോലെതന്നെ കാലാവസ്ഥ പ്രതിസന്ധിയും വിദ്യാലയങ്ങൾ അടച്ചിടുന്നതിന് കാരണമാകുന്നുണ്ടെന്ന വസ്തുതയും ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: