“കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി. “കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി. 

വിദ്യഭ്യാസ സാദ്ധ്യതകൾ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾ പതിമൂന്നു കോടിയോളം!

കോവിദ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടതും കാലാവസ്ഥ പ്രതിസന്ധിയുടെ ഫലമായി അവ അടച്ചിടേണ്ടിവരുന്നതും മൂലം ബാലികാബാലന്മാരുടെ ഭാവി ഇരുളടയുന്നു, അവർക്ക് പഠനാവസരങ്ങൾ നഷ്ടപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ 5 വർഷം പിന്നിടുമ്പോൾ ലോകത്തിലെ 22 നാടുകളിലായി ചുരുങ്ങിയത് 13 കോടി ബാലികാബാലന്മാർ വിദ്യാലയങ്ങൾക്കു പുറത്താണെന്ന് “കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.

വിദ്യാലയങ്ങൾ പൂട്ടിപ്പോയതാണ് ഇതിനു പ്രധാന കാരണമെന്നും അങ്ങനെ കുഞ്ഞുങ്ങളുടെ ഭാവി അപകടത്തിലായിരിക്കയാണെന്നും ഒരു നൂറ്റാണ്ടായി കുഞ്ഞുങ്ങൾക്കുവേണ്ടി പ്രവർത്തനനിരതമായ ഈ സംഘടന വ്യക്തമാക്കുന്നു.

കോവിദ് 19 രോഗം പടരാതിരിക്കുന്നതിനാണ് വിദ്യാലയങ്ങൾ അടച്ചിടുക എന്ന നടപടിയിലേക്കു കടന്നതെന്നും എന്നാൽ നീണ്ടകാലം വിദ്യാലയങ്ങളിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് പഠനക്ഷമത നഷ്ടപ്പെട്ടുവെന്നും ഈ സംഘടന പറയുന്നു. അതുപോലെതന്നെ കാലാവസ്ഥ പ്രതിസന്ധിയും വിദ്യാലയങ്ങൾ അടച്ചിടുന്നതിന് കാരണമാകുന്നുണ്ടെന്ന വസ്തുതയും ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2025, 11:53