തിരയുക

ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പണത്തിനെത്തുന്നു ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പണത്തിനെത്തുന്നു   (ANSA)

സഭാംഗങ്ങൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ

അസാധാരണ കൺസിസ്റ്ററിയുടെ പശ്ചാത്തലത്തിൽ ജനുവരി എട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ എക്‌സിൽ കുറിച്ച സന്ദേശം. സഭയിൽ ശുശ്രൂഷ ചെയ്യുക വിശ്വാസികൾ ഏവരുടെയും കടമയാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശ്വാസികൾ ഏവരും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. അസാധാരണ കൺസിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തിൽ, സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് മറ്റുള്ളവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾക്കുള്ള കടമയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

"തങ്ങളുടെ പ്രവൃത്തികളുടെ ഫലം പാകപ്പെടുന്നതിലും അവ മറ്റുള്ളവർക്ക് നൽകുന്നതിലും, മറ്റുള്ളവരുടെ പ്രവർത്തനങ്ങളുടെ ഫലം വളരുന്നതിലും അവ സ്വീകരിക്കുന്നതിലും സന്തോഷിക്കുകയും, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ ഓരോ അംഗവും അന്തസ്സോടെയും പൂർണ്ണതയോടെയും എല്ലാവരുടെയും നന്മയ്ക്കായി ക്രമീകൃതമായ രീതിയിൽ സഹകരിക്കണമെന്ന് (എഫേ- 4, 11-13) ആഗ്രഹിക്കുകയും, ചെയ്യുന്നവരുടെ മനോഭാവത്തോടെയാണ് നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടത്" എന്നതായിരുന്നു കൺസിസ്റ്ററി എന്ന ഹാഷ്‌ടാഗോടുകൂടി കുറിച്ച പാപ്പായുടെ സന്ദേശം.

കർദ്ദിനാൾമാർ ഐക്യത്തിലും പരസ്പരസംവാദത്തിലും മുന്നോട്ട് പോകേണ്ടതിന്റെയും, പത്രോസിനടുത്ത തന്റെ ശുശ്രൂഷയിൽ തന്നെ സഹായിക്കേണ്ടതിന്റെയും പ്രാധാന്യം, കൺസിസ്റ്ററി ആരംഭിച്ച ജനുവരി ഏഴിന് നടത്തിയ പ്രഭാഷണത്തിലും, കൺസിസ്റ്ററിയുടെ രണ്ടാം ദിവസമായ ജനുവരി എട്ടാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേയും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

IT: Questo è lo spirito con cui vogliamo lavorare insieme: quello di chi desidera che nel Corpo mistico di Cristo ogni membro cooperi ordinatamente al bene di tutti (Ef 4,11-13), svolgendo con dignità e in pienezza il suo ministero sotto la guida dello Spirito, felice di offrire e veder maturare i frutti del proprio lavoro, come di ricevere e veder crescere quelli dell’opera altrui. #Concistoro

EN: This is the spirit in which we wish to work together: the spirit of those who desire that every member of the Mystical Body of Christ will cooperate in an orderly way for the good of all (cf. Eph 4:11–13). May we fully carry out our ministry with dignity under the guidance of the Holy Spirit, happy to offer our own labor and to see it its fruits mature. May we likewise welcome the labors of others and rejoice in seeing them flourish. #Consistory

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജനുവരി 2026, 13:41