തിരയുക

വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തിനു ശേഷം ആളുകൾ താമസിക്കുന്ന താത്ക്കാലിക ഷെൽട്ടറുകൾ വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തിനു ശേഷം ആളുകൾ താമസിക്കുന്ന താത്ക്കാലിക ഷെൽട്ടറുകൾ   (Leonardo Fernandez Viloria)

വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 4,500 പേർ മരിച്ചതായി സ്ഥിരീകരിച്ചു

വെനിസ്വേലയിൽ ഉണ്ടായ ഭൂകമ്പങ്ങൾ മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും, നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനാകാത്തതിനാൽ രക്ഷാപ്രവർത്തകർ, തിരച്ചിലുകൾ തുടരുകയാണ്.

ഇസബെല്ല എച്ച് ദേ കാർവാജ്ജോ, വത്തിക്കാൻ ന്യൂസ്

ജൂൺ മാസം 24 ന് വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 4490 ആയി ഉയർന്നു. തെക്കേ അമേരിക്കൻ രാജ്യത്ത് ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളിൽ വലിയ ഒന്നാണ് വെനിസ്വേലയിൽ ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ഭൂകമ്പത്തിൽ 16,000-ത്തിലധികം ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും, 18,000 ഓളം  ആളുകൾക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

വിനാശകരമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും, കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിവരികയാണ്. അതേസമയം, പ്രാരംഭ അടിയന്തര പ്രതികരണ സമയത്ത് വിന്യസിക്കപ്പെട്ട വിദേശങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും, പ്രത്യേക  രക്ഷാ സംഘങ്ങളും ഇപ്പോൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്.

അടുത്ത ആറ് മാസത്തിനുള്ളിൽ 1.3 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായം നൽകുന്നതിനായി ഏകദേശം 300 മില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭ നടത്തിയിരുന്നു. ഭൂകമ്പങ്ങൾ 6.7 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയതായി യുഎൻ കണക്കാക്കുന്നു, ഇത് വെനിസ്വേലയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ആറ് ശതമാനത്തിന് തുല്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ജൂലൈ 2026, 12:03