നൈജീരിയയിൽ വീണ്ടും ജിഹാദി ആക്രമണം
വത്തിക്കാൻ ന്യൂസ്
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ, നൈജറിന്റെ അതിർത്തിക്കടുത്തുള്ള ഫെസ്‌കെൻ റാഫി സമൂഹത്തിൽ ലക്കുറാവ ഗ്രൂപ്പിലെ ജിഹാദിസ്റ്റ് തീവ്രവാദി ആക്രമണത്തിൽ, 20-ലധികം പേർ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ ആക്രമണത്തിന്റെ വിവരങ്ങൾ, ഐക്യരാഷ്ട്രസഭയ്ക്കായി തയ്യാറാക്കിയ ഒരു രഹസ്യ സുരക്ഷാ റിപ്പോർട്ടിൽ നിന്നാണ്, പുറം ലോകമറിഞ്ഞത്.
നൈജീരിയയ്ക്കും നൈജറിനും ഇടയിലുള്ള അതിർത്തി പ്രദേശങ്ങളിൽ സജീവമായ ഒരു ജിഹാദി സംഘടനയായ ലകുരാവയിൽ പെട്ടവരാണ് ആക്രമണം നടത്തിയത്. ഗ്രാമീണ സമൂഹങ്ങളിൽ നികുതി ചുമത്തുകയും, തട്ടിക്കൊണ്ടുപോകൽ നടത്തുകയും, സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കും നേരെയുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നത് ഇക്കൂട്ടരുടെ പതിവാണ്. കഴിഞ്ഞ ഡിസംബറിൽ നൈജീരിയൻ സൈന്യം നടത്തിയ സൈനീക നീക്കങ്ങളും, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇസ്ലാമിക് സ്റ്റേറ്റുമായും സഖ്യകക്ഷികളുമായും ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ യുഎസ് വ്യോമാക്രമണങ്ങളും നടത്തിയിട്ടും, സംഘം പ്രദേശത്ത് പ്രവർത്തനം തുടരുകയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കെബ്ബി സംസ്ഥാനം പ്രധാനമായും ഹൗസ, ഫുലാനി, സർമ സമുദായങ്ങൾ അധിവസിക്കുന്നതും നൈജർ, മാലി, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ നിന്നുള്ള സായുധ സംഘങ്ങളുടെ മുന്നേറ്റത്തിന് പ്രത്യേകിച്ച് സാധ്യതയുള്ളതുമായ അതിർത്തി പ്രദേശമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.