തിരയുക

മാലിയിലെ ഒരു സ്കൂൾ മാലിയിലെ ഒരു സ്കൂൾ   (©WeWorld)

സാമ്പത്തിക അസമത്വം ക്ഷേമപരിപാടികളെ ദുർബലപ്പെടുത്തുന്നു

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ കുട്ടികളുടെ ക്ഷേമത്തെ, സാമ്പത്തിക അസമത്വം ദുർബലപ്പെടുത്തുന്നുവെന്നു യൂണിസെഫ് സംഘടന കണ്ടെത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സാമ്പത്തികമായ അസമത്വങ്ങൾ കുട്ടികളുടെ ഇടയിൽ, പ്രത്യേകമായും വികസിത രാജ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ എടുത്തു പറഞ്ഞുകൊണ്ട്, ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫ് സംഘടന വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ കുട്ടികളുടെ ക്ഷേമത്തെ സാമ്പത്തിക അസമത്വം ദുർബലപ്പെടുത്തുന്നുവെന്നും, ഈ രാജ്യങ്ങളിലെ അഞ്ചിൽ ഒരു കുട്ടി വരുമാന ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു.

ഈ സാമ്പത്തിക അസമത്വം കുട്ടികളുടെ ശാരീരിക ആരോഗ്യത്തിലും, വിദ്യാഭ്യാസത്തിലും മോശമായ ഫലങ്ങൾ സൃഷ്ടിക്കുന്നുവെന്നും പഠനങ്ങൾ തെളിയിക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഏറ്റവും വലിയ വിടവ് ഉള്ള രാജ്യങ്ങൾക്ക് മൊത്തത്തിലുള്ള വിദ്യാഭ്യാസ ഫലങ്ങൾ കുറവാണെന്നതും റിപ്പോർട്ടിൽ എടുത്തുപറയുന്നു. സമ്പന്നരും ദരിദ്രരുമായ കുടുംബങ്ങളിലെ കുട്ടികൾക്കിടയിൽ സ്കൂൾ പ്രകടനത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്നതും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു കുട്ടിയും ദാരിദ്ര്യത്തിൽ വളരുന്നില്ലെന്ന് ഉറപ്പാക്കാൻ, കുട്ടികൾക്കും കുടുംബത്തിനുമുള്ള ബത്തകൾ, മിനിമം വേതനം എന്നിവയുൾപ്പെടെയുള്ള സാമൂഹിക സംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുവാൻ, സംഘടന ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു. സ്കൂളുകളിലെ സാമൂഹിക-സാമ്പത്തിക വേർതിരിവ് കുറയ്ക്കുന്നതിലൂടെയും; വിദ്യാർത്ഥികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, സ്കൂളുകളിൽ മതിയായ ജീവനക്കാരും സജ്ജീകരണങ്ങളും ഉറപ്പാക്കുന്നതിലൂടെയും; കുട്ടികൾക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ സ്കൂൾ ഭക്ഷണം നൽകുന്നതിലൂടെയും വിദ്യാഭ്യാസത്തിലെ അസമത്വങ്ങൾ പരിഹരിക്കുവാനും സംഘടന ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മേയ് 2026, 12:02