തിരയുക

സുഡാനിൽ നിന്നുള്ള കാഴ്ച്ച സുഡാനിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ദക്ഷിണ സുഡാനിൽ വീണ്ടും ആക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ വടക്കൻ നഗരമായ അബിഎംനോമിൽ നടന്ന സായുധ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ 82 പേർ കൊല്ലപ്പെട്ടു

വത്തിക്കാൻ ന്യൂസ്

ദക്ഷിണ സുഡാനിലെ റുവെങ് പ്രദേശത്തെ അബിഎംൻഹോം പട്ടണത്തിൽ അജ്ഞാതരായ ഒരു കൂട്ടം ആയുധധാരികൾ, അതിക്രമിച്ചു കയറി കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ എൺപത്തിരണ്ടോളം ആളുകളെ വധിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രാദേശിക സംഘർഷങ്ങളും,  വർഗീയ സംഘർഷങ്ങളും മൂലം, രാജ്യത്തിന്റെ വടക്കൻ ഭാഗം ഏറെ അസ്ഥിരത അനുഭവിക്കുകയാണ്.

അക്രമം വർദ്ധിക്കുന്നതിൽ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സായുധ ഏറ്റുമുട്ടലുകളുടെ വർദ്ധനവ് ആശങ്കാജനകമാണെന്ന് ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യം പറഞ്ഞു. പൗരന്മാരുടെ സംരക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെയും,  കൂടുതൽ സംഘർഷങ്ങൾ  തടയേണ്ടതിന്റെയും അടിയന്തിരാവസ്ഥയും ഐക്യരാഷ്ട്ര സഭ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

2018-ൽ ഒപ്പുവച്ച ദുർബലമായ സമാധാന കരാർ ഏകദേശം 400,000 പേരുടെ മരണത്തിനിടയാക്കിയ അഞ്ച് വർഷത്തെ ആഭ്യന്തരയുദ്ധം ഔപചാരികമായി അവസാനിപ്പിച്ചുവെങ്കിലും, കരാർ നടപ്പിലാക്കുന്നത് മന്ദഗതിയിലാണെന്നത് ഏറെ ആശങ്കപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2026, 11:30