മദർ തെരേസ മദർ തെരേസ  

"റോമിലെ മദർ തെരേസ," ഡോക്യൂമെന്ററി പ്രദർശനം

ലാമ്പിക് ഫിലിം നിർമ്മിച്ച് റായ് ഡോക്യുമെന്ററി അവതരിപ്പിക്കുന്ന "റോമിലെ മദർ തെരേസ,"എന്ന ഛായാചിത്രം, മാർച്ച് 24 ന് പ്രസിദ്ധീകരിക്കുകയും, തുടർന്ന് ഇറ്റാലിയൻ ഭാഷയിൽ, റായ് ഉനോ ചാനലിൽ, ഏപ്രിൽ മാസം അഞ്ചാം തീയതി പ്രദർശിപ്പിക്കുകയും ചെയ്യും.

വത്തിക്കാൻ ന്യൂസ്

"മാദ്രെ തെരേസ അ റോമാ" അഥവാ "റോമിലെ മദർ തെരേസ," എന്ന പേരിലുള്ള കൽക്കട്ടയിലെ മദർ തെരേസയുടെ റോമിലെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന, ഡോക്യൂമെന്ററി ചിത്രം, മാർച്ചുമാസം 24 ന് പ്രസിദ്ധീകരിക്കുകയും, തുടർന്ന് ഇറ്റാലിയൻ ഭാഷയിൽ, റായ് ഉനോ ചാനലിൽ, ഏപ്രിൽ മാസം അഞ്ചാം തീയതി പ്രദർശിപ്പിക്കുകയും ചെയ്യും. നിത്യനഗരമായ റോമിൽ ദാരിദ്ര്യത്തിന്റെ വശങ്ങൾ തിരിച്ചറിഞ്ഞ,  മദറിന്റെ ജീവിതമാണ് ഛായാചിത്രത്തിൽ എടുത്തു പറയുന്നത്.

അചഞ്ചലമായ വിശ്വാസവും അസാധാരണമായ പ്രവൃത്തികളും ഉള്ള ഒരു സ്ത്രീ എന്ന നിലയിലും, മനുഷ്യത്വത്തിന്റെ ആർദ്രഭാവം ഉൾക്കൊള്ളുകയും, ലോകത്തിന്റെ ദുർബലതയോട് അടുത്തുനിൽക്കുന്ന ഒരാളെന്ന നിലയിൽ വിശുദ്ധയുടെ ആധികാരികമായ ജീവിതം സാക്ഷ്യങ്ങളിലൂടെ ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു. റോമിൽ മദർ തെരേസ ജീവിച്ചിരുന്ന കാലത്ത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികളും ഡോക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആധുനികവും ആഴത്തിലുള്ളതുമായ ഒരു ശൈലിയിലൂടെ, റോമിലെ മദർ തെരേസയും അവരുടെ സഹോദരിമാരും അനുഭവിച്ച ദൈനംദിന യാഥാർത്ഥ്യത്തെ ഡോക്യുമെന്ററി ജീവസുറ്റതാക്കുന്നതോടൊപ്പം, ആ വർഷങ്ങളിലെ അതുല്യമായ അന്തരീക്ഷം വെളിപ്പെടുത്തുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മാർച്ച് 2026, 12:14