നൈജീരിയയിൽ ദേവാലയം അഗ്നിക്കിരയാക്കി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി, തെക്കുകിഴക്കൻ നൈജീരിയയിലെ ക്രോസ് റിവർ സ്റ്റേറ്റിന്റെ വടക്ക് ഭാഗത്തുള്ള ബോക്കിയിലെ തദ്ദേശ സ്വയംഭരണ പ്രദേശമായ കാച്ചുവാൻ ഇറുവാനിലുള്ള സെന്റ് മേരിസ് കത്തോലിക്കാ ദേവാലയം, അക്രമികൾ, ആക്രമിക്കുകയും, അഗ്നിക്കിരയാക്കുകയും ചെയ്തു.
പുലർച്ചെ, മൂന്ന് മണിക്ക് നടന്ന ആക്രമണത്തിന് ശേഷം, അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനും സമീപത്തുള്ള പരിസരങ്ങളിലേക്ക് പടരുന്നത് തടയാനും സമയബന്ധിതമായി ഇടപെട്ടെങ്കിലും, നാശനഷ്ടങ്ങൾ വ്യാപകമാണ്. തീപിടുത്തത്തിൽ സക്രാരി, വിശുദ്ധ വസ്തുക്കൾ എന്നിവയുൾപ്പെടെ പള്ളിക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
ഇടവക വികാരിയുടെ കാറുകളും അക്രമികൾ കത്തിച്ചു. ആക്രമണത്തിന് ഉത്തരവാദികളെ പിടികൂടാൻ പോലീസ് വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം, പള്ളിയുടെ സങ്കീർത്തിയിൽ സൂക്ഷിച്ചിരുന്ന രേഖകളും അക്രമികൾ തീവച്ചു നശിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: