തിരയുക

നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നൈജീരിയയിൽ വീണ്ടും ആളുകളെ തട്ടിക്കൊണ്ടുപോയി

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്കൻ ഭാഗത്ത് അക്രമങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും സംഭവങ്ങൾ വീണ്ടും വർധിക്കുന്നു. ക്രിസ്ത്യാനികൾ കൂടുതൽ അധിവസിക്കുന്ന സ്ഥലങ്ങളിലാണ് തട്ടിക്കൊണ്ടുപോകലുകൾ കൂടുതലായി അരങ്ങേറുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വടക്കൻ നൈജീരിയയിൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുന സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. നൈജീരിയൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമായും ക്രിസ്ത്യാനികൾ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണങ്ങൾ നടക്കുന്നത്.

കജുരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് ഒരു വൈദികൻ ഉൾപ്പെടെ 11 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കൂടാതെ മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കജുരു പ്രദേശത്തെ, കാർക്കുവിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ഇടവക വികാരി ഫാദർ നഥാനിയേൽ അസുവായേ ഉൾപ്പെടെയുള്ള ആളുകളെയാണ് തട്ടിക്കൊണ്ടുപോയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്വാറയിലെ വോറോ ഗ്രാമത്തിൽ 175 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം, സായുധ കടന്നുകയറ്റം, തട്ടിക്കൊണ്ടുപോകൽ, കന്നുകാലി കൊള്ള എന്നിവയാൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർന്നിരിക്കുകയാണ്. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ  ബൊക്കോ ഹറാം ജിഹാദികളാണെന്ന് ആരോപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2026, 10:45