മെക്സിക്കോയിൽ സ്ഥിതി അതിഭീകരം
വത്തിക്കാൻ ന്യൂസ്
എൽ മെൻചോ എന്നറിയപ്പെടുന്ന മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ തലവൻ, നേമെസിയോ സെർവാൻതേസിനെ സൈന്യം കൊലപ്പെടുത്തിയതിനുശേഷം, രാജ്യം മുഴുവൻ അരക്ഷിതാവസ്ഥയുടെ പിടിയിലാണ്.രാജ്യത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘടനയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (സിജെഎൻജി) നേതാവായിരുന്നു നെമെസിയോ, ആ സംഘടനയിലെ അംഗങ്ങളാണ് വ്യാപകമായ അക്രമണങ്ങൾ രാജ്യത്ത് നടത്തുന്നത്. ഫെബ്രുവരി 22 ഞായറാഴ്ച, വാഷിംഗ്ടണിന്റെ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ച്, ജാലിസ്കോ സംസ്ഥാനത്ത് സൈന്യം നടത്തിയ വലിയ തോതിലുള്ള നടപടിയിലാണ്, എൽ മെൻചോ കൊല്ലപ്പെടുന്നതും, മറ്റു 27 ഓളം പേർ അറസ്റ്റിലാകുന്നതും.
തീവയ്പ്പ്, കൊള്ള, റോഡ് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സൈന്യത്തെ പ്രതിരോധത്തിലാഴ്ത്തുകയാണ്, എൽ മെൻചോയുടെ നേതൃത്വത്തിലുള്ള സംഘടനയിലെ അംഗങ്ങൾ. സംഘർഷങ്ങളെ തുടർന്ന് മെക്സിക്കോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാരുകളുമായി പൂർണ്ണ ഏകോപനത്തിലാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നതെന്ന്, മെക്സിക്കൻ പ്രസിഡന്റ് ക്ലൗദിയാ ഷെയിൻബാഉം ഉറപ്പുനൽകി.
മെക്സിക്കോയുടെ സമാധാനം, സുരക്ഷ, നീതി, ക്ഷേമം എന്നിവയ്ക്കായി തങ്ങൾ അക്ഷീണം പരിശ്രമിക്കുകയാണെന്നും, അദ്ദേഹം പറഞ്ഞു. അതേസമയം മെക്സിക്കോയുടെ ആർച്ചുബിഷപ്പ് കർദിനാൾ കാർലോസ് അഗിയർ രേത്തെസ്, കർത്താവായ യേശുവിൽ പൂർണ്ണ വിശ്വാസമർപ്പിച്ചുകൊണ്ട്, രാജ്യത്ത്, ഒരുമിച്ച് സാമൂഹിക സമാധാനം കെട്ടിപ്പടുക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. തിന്മയ്‌ക്കെതിരായ പോരാട്ടം സമാധാനത്തിന്റെ ഗുരുവായ യേശുവിന്റെ ശിഷ്യരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുറിവേറ്റവരുടെ മുറിവുകൾ ഉണ്ടാക്കുവാനുള്ള ആഹ്വാനവും കർദിനാൾ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: