തിരയുക

ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച  

ഉക്രൈനിൽ അടിയന്തിര മാനുഷിക സഹായങ്ങൾ ആവശ്യം

ഉക്രൈനിലെ ജനതയുടെ വേദനകളോട് നിസ്സംഗത പുലർത്തരുതെന്നും, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ ഏവരും സന്നദ്ധരാകണമെന്നും, വത്തിക്കാനിലെ, പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി അഭ്യർത്ഥിച്ചു.

സ്വിറ്റ്‌ലാന ദുകോവിച്ച്, ബെനെദേത്ത കപ്പേല്ലി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നാല് വർഷമായി സമാധാനം അറിയാത്ത ഉക്രേനിയൻ ജനതയുടെ ദുരവസ്ഥ ആരും മറന്നു പോകരുതെന്നും, അതിശൈത്യത്താൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയ്ക്ക് പുതപ്പുകൾ, തെർമൽ വസ്ത്രങ്ങൾ, എന്നിവ ശേഖരിക്കുമ്പോൾ സഹായങ്ങൾ നല്കണമെന്ന് പറഞ്ഞുകൊണ്ടും, വത്തിക്കാനിലെ, പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ  പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി, അഭ്യർത്ഥനകൾ നടത്തി.

 തലസ്ഥാനമായ കീവിൽ നടന്ന തീവ്രമായ റഷ്യൻ റെയ്ഡുകൾ കാരണം അടുത്തിടെ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടുകയും, ജനജീവിതം ദുസ്സഹമാകുകയും ചെയ്തിരുന്നു. "വേദനയോട് നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല; കഷ്ടപ്പാടുകളെ നേരിടാൻ നാം പ്രവർത്തിക്കണം," കർദ്ദിനാൾ പറഞ്ഞു. ബോംബിംഗിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, തണുപ്പ് കാരണം പലരും അഭയം തേടാനോ താൽക്കാലികമായി വീടുകൾ വിടാനും  നിർബന്ധിതരാകുന്നതും ഏറെ വേദനാജനകമായ അവസ്ഥയാണ്.

യുഎൻ വിവരങ്ങൾ  പ്രകാരം കഴിഞ്ഞ വർഷം 2024 നെ അപേക്ഷിച്ച്, ഉക്രൈനിൽ  ഇരകളുടെ എണ്ണത്തിൽ 30% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 6,000 കെട്ടിടങ്ങളിൽ, അതിശൈത്യത്തെ പ്രതിരോധിക്കുവാനുള്ള ചൂടാക്കുവാനുള്ള ഉപകരണങ്ങൾ, വൈദ്യുതി ലഭ്യതയില്ലായ്മ മൂലം പ്രവർത്തിപ്പിക്കുവാൻ സാധിക്കാത്ത സ്ഥിതിയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2026, 13:23