നിക്കരാഗ്വ 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയുടെ പ്രസിഡൻറെ ദാനിയേൽ ഒർത്തേഗയുടെ നേതൃത്വത്തിലുള്ള സർക്കാർ വൈദികരും സന്ന്യാസിസന്ന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ 260-ലേറപ്പേരെ ഇതുവരെ നാടുകടത്തി.
മനുഷ്യാവകാശ സംഘടനയായ “കൊളെക്തീവൊ നിക്കരാഗ്വ നൂങ്ക മാസ്” (Colectivo Nicaragua Nunca Más) ആണ് ഇതു വെളിപ്പെടുത്തിയത്.
ഇവരിൽ 2022 മാർച്ചിൽ നാടുകടത്തപ്പെട്ട അപ്പൊസ്തോലിക്നുൺഷ്യൊ ആർച്ചുബിഷപ്പ് വ്ലാദെമർ സ്തനിസ്ലാവ് സൊമ്മെർതാഗും നൂറ്റിനാല്പതോളം വൈദികരും തൊണ്ണൂറോളം സന്ന്യാസിനികളും 3 ശെമ്മാശന്മാരും പത്തിലേറെ സെമിനാരിക്കാരും ഉൾപ്പെടുന്നു.
സഭയ്ക്കെതിരെയുള്ള ഈ നാടുകടത്തൽ നടപടിക്കു പുറമെ സഭാസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നു. 2018-2025 വരെയുള്ള കാലയളവിൽ 5600-ലേറെ സംഘടനകൾ അടച്ചുപൂട്ടിയെന്നും ഇവയിൽ ഏതാണ്ട് 1300 എണ്ണം സന്ന്യസ്തസമൂഹങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും ഈ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു. അമ്പതിൽപ്പരം സമ്പർക്കമാദ്ധ്യമവിഭാഗങ്ങളും അടച്ചുപൂട്ടപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: