ഗാസയിൽ ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾക്ക് പിള്ളവാത രോഗപ്രതിരോധ മരുന്ന്!
ഗാസയിൽ 10 വയസ്സിൽ താഴെ പ്രായമുള്ള 603000 കുഞ്ഞുങ്ങൾക്ക് പിള്ളവാത പ്രതിരോധമരുന്നു നല്കി യൂണിസെഫും ലോകാരോഗ്യസംഘടനയും.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസ മുനമ്പിൽ 6 ലക്ഷത്തി 3000-ത്തോളം കുട്ടികൾക്ക് പോളിയൊ, അഥവാ, പിള്ളവാത പ്രതിരോധ മരുന്നുനല്കി.
ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (UNICEF) ലോകാരോഗ്യ സംഘടനയും (WHO) സംയുക്തമായി വെളിപ്പെടുത്തിയതാണിത്.
1660 സംഘമായി തിരിഞ്ഞാണ് ഇതു പൂർത്തിയാക്കിയതെന്നും 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടത്തിയതിനെ അപേക്ഷിച്ച്, ഇത്തവണ കൂടുതലായി 40000-ത്തോളം കുട്ടികൾക്ക് പിള്ളവാത പ്രതിരോധമരുന്നു നല്കാൻ കഴിഞ്ഞെന്നും ഈ സംഘടനകൾ വ്യക്തമാക്കി.
10 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് ഈ മരുന്നു നല്കിയിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
01 മാർച്ച് 2025, 17:36