പ്രജാധിപത്യ മതേതര രാഷ്ട്രം കെട്ടിപ്പടുക്കുക, ഡാക്കാ ആർച്ചുബിഷപ്പ് ഡിക്രൂസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രജാധിപത്യവും മതേതരത്വവും വാഴുന്നതും ആരേയും തള്ളിക്കളയാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം പടുത്തുയർത്തുക സുപ്രധാനമെന്ന് ബംഗ്ലാദേശിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ഡാക്കാ അതിരൂപതയുടെ ആർച്ചുബിഷപ്പ് ബിജോയ് നൈസ്ഫോറസ് ഡിക്രൂസ്.
അന്നാട്ടിലെ ഇടക്കാലഭരണകൂടത്തിൻറെ തലവൻ മുഹമ്മദ് യുനസ് ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രതികരണമെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് വ്യക്തമാക്കി.
അടുത്തയിടെ ആർച്ചുബിഷപ്പ് ഡിക്രൂസ് ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീകഷികളിൽ ഒന്നായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ-ബി.എൻ.പിയുടെ സെക്രട്ടറി ജനറൽ മിർസ ഫക്രൂൾ ഇസ്ലാം അൽമാജിറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദവസരത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബംഗ്ലാദേശിനെ മതേതരത്വ രാഷ്ട്രമാക്കി മാറ്റുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് മിശ്ര ഫക്രൂൾ ഈ കൂടിക്കാഴ്ചാ വേളിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അവിടെ ബംഗ്ലാദേശിനെ ഒരു ഇസ്ലാം രാഷ്ട്രമാക്കി മാറ്റാനുള്ള അണിയറനീക്കവും നടക്കുന്നുണ്ട്. പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ സ്ഥാനഭ്രഷ്ടയായക്കിയ വിദ്യാർത്ഥി പ്രക്ഷോഭണത്തെ തുടർന്ന് ബംഗ്ലാദേശിൽ ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: