അന്താരഷ്ട്ര നികുതി പരിഷ്കരണം നിർണ്ണായകം, സിസ്റ്റർ ഹെലെൻ അൽഫോർഡ്
ജോസഫ് റ്റല്ലക്, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിലവിലുള്ള രാജ്യാന്തര നികുതി സമ്പ്രദായം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാകയാൽ ഭേദഗതി നിർണ്ണായകമാണെന്ന് സാമൂഹ്യശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡൻറായ സിസ്റ്റർ ഹെലെൻ മേരി ജോസഫൈൻ അൽഫോർഡ്.
ഈ പൊന്തിഫിക്കൽ അക്കാദമി വത്തിക്കാനിൽ 13-ന് വ്യാഴാഴ്‌ച (13/02/25) “നികുതി നീതിയും ഐക്യദാർഢ്യവും” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച, നൊബേൽ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉൾപ്പടെയുള്ള വിദഗ്ദ്ധർ പങ്കെടുത്ത, അന്താരാഷ്ട്ര ഉന്നതതല സമ്മേളനത്തെ അധികരിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.
ഇന്നത്തെ അത്യധിക ആഗോളീകരണ ലോകത്തെ നേരിടാൻ പ്രാപ്തമല്ല നിലവിലുള്ള നികുതി സമ്പ്രദായമെന്ന് സിസ്റ്റർ ഹെലെൻ അൽഫോർഡ് വ്യക്തമാക്കുന്നു. ഇത് ബഹുരാഷ്ട്ര കമ്പനികൾക്കും അതിസമ്പന്നർക്കും വളരെ കുറഞ്ഞ നികുതി നിരക്കേർപ്പെടുത്തുകയും അങ്ങനെ സർക്കാരുകൾക്ക് വരുമാനത്തിൽ ഭീമമായ നഷ്ടം വരുത്തുകയും ചെയ്യുന്നുവെന്നും ഈ പ്രശ്നത്തെ നേരിടുന്നതിൽ സഭയ്ക്ക് ഒരു പങ്കുവഹിക്കാൻ കഴിയുമെന്നും സിസ്റ്റർ ഹെലെൻ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: