മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്കയുണർത്തുന്നു: കർദിനാൾ ഗുജറോത്തി
വത്തിക്കാൻ ന്യൂസ്
മധ്യപൂർവേഷ്യയിൽ യുദ്ധങ്ങളും, കുടിയിറക്കങ്ങളും ഏറെ ദുരിതം വിതയ്ക്കുന്ന കാലഘട്ടത്തിൽ, പൗരസ്ത്യ സഭകളിലെ ക്രിസ്ത്യാനികൾ ആ സ്ഥലങ്ങളിൽ, പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പ്, , പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തി നൽകി. ഇറ്റലിയിലെ റിമിനിയിൽ നടന്ന നാല്പത്തിയേഴാമത് 'ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ' പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞത്.
"ഒരു പുതിയ ജീവൻ" സൃഷ്ടിക്കാനും, സാഹോദര്യത്തെ വീണ്ടും കണ്ടെത്താനും, , എക്യുമെനിസം തഴച്ചുവളരാൻ അനുവദിക്കാനും, ഭൗതിക അവശിഷ്ടങ്ങൾക്കിടയിലും "ദൈവത്തിന് പ്രാപ്തരായ" സൃഷ്ടികളാകാനുള്ള കഴിവ് പുനഃസ്ഥാപിക്കാനും ഇന്ന് പ്രത്യാശയെ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.
ക്രിസ്തുമതം ഒരു ബഹുസ്വര യാഥാർത്ഥ്യമാണെന്നും, ഈ ബഹുസ്വരത വൈവിധ്യത്തിൽ സമ്പന്നമാണെന്നും പറഞ്ഞ അദ്ദേഹം, തുടർന്ന്, കിഴക്കൻ ലോകം ഇന്ന് യുദ്ധത്തിന്റെ പ്രത്യേകിച്ചും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണെന്നു ചൂണ്ടിക്കാട്ടി. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യം നിലനിർത്തുന്നത് പ്രയാസകരമെന്ന നിലയിൽ, ആഭ്യന്തര പ്രശ്നങ്ങൾ ഏറെ അവസ്ഥത സൃഷ്ടിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘടകൾ ഉണ്ടാക്കുന്ന ഭീഷണികളിൽ, തങ്ങളുടെ മാതൃരാജ്യങ്ങൾ വിട്ട് മറ്റെവിടെയെങ്കിലും സുരക്ഷ തേടി പലായനം ചെയുന്ന ക്രിസ്ത്യാനികൾക്ക് അതിജീവനം പോലും വഴി മുട്ടുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഉപഭോഗ സംസ്കാരത്തിന് കാതോർക്കാതെ, പൗരസ്ത്യ പിതാക്കന്മാരുടെ മാതൃക പിന്തുടർന്ന്, ഉടമ്പടികൾക്കോ രാഷ്ട്രീയ പ്രമേയങ്ങൾക്കോ കാത്തുനിൽക്കാതെ, നിശബ്ദതയിലും പ്രാർത്ഥനയിലും സമാധാനം ഉടനടി ആരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.