തിരയുക

മോൺസിഞ്ഞോർ എത്തോരെ ബാലെസ്ട്രെറോ മോൺസിഞ്ഞോർ എത്തോരെ ബാലെസ്ട്രെറോ  

ഒരു അമ്മയുടെ ദാരിദ്ര്യം, മനുഷ്യത്വത്തിന്റെ പരാജയമാണ്: മോൺസിഞ്ഞോർ ബാലെസ്ത്രെറോ

ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി, മനുഷ്യാവകാശ കൗൺസിലിന്റെ 62-ാമത് സാധാരണ സമ്മേളനത്തിൽ, ജനീവയിൽ ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കുമായുമുള്ള അപ്പസ്തോലിക നുൺഷ്യോയും, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായ മോൺസിഞ്ഞോർ എത്തോരെ ബാലെസ്ട്രെറോ പ്രസ്താവന നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മാതൃത്വത്തെ സംരക്ഷിക്കുക എന്നതിന്റെ, ശരിയായ വശങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി, മനുഷ്യാവകാശ കൗൺസിലിന്റെ 62-ാമത് സാധാരണ സമ്മേളനത്തിൽ, ജനീവയിൽ ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കുമായുമുള്ള  അപ്പസ്തോലിക നുൺഷ്യോയും, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായ മോൺസിഞ്ഞോർ എത്തോരെ ബാലെസ്ട്രെറോ പ്രസ്താവന നടത്തി.

സ്ത്രീകളും കുട്ടികളും നേരിടുന്ന  പ്രശ്നങ്ങളും, വിവേചനങ്ങളും, സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അംഗീകാരവും പിന്തുണയും ആവശ്യമുള്ള ഒരു പൊതു നന്മയേക്കാൾ സ്വകാര്യ തിരഞ്ഞെടുപ്പായി വലിയതോതിൽ വിലമതിക്കപ്പെടാത്തതും തെറ്റായി ചിത്രീകരിക്കപ്പെടുന്നതുമായ ഒന്നായി മാറുന്നുവെന്ന്, ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

മാതൃത്വത്തെ വിലമതിക്കുക എന്നത് കുടുംബങ്ങളെയും പ്രത്യേകിച്ച് അമ്മമാരെ അവരുടെ ആവശ്യങ്ങളിൽ പിന്തുണയ്ക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും,  പ്രസവത്തിന് മുമ്പും ശേഷവും ശമ്പളത്തോടുകൂടിയ അവധിയും മതിയായ സാമൂഹിക സുരക്ഷയും ഉൾപ്പെടെ പ്രത്യേക പരിചരണം, സഹായം, സംരക്ഷണം എന്നിവയ്ക്ക് അവർക്കുള്ള അർഹതകൾ പരിഗണിക്കപ്പെടണമെന്നും പ്രസ്‌താവനയിൽ അടിവരയിട്ടു പറഞ്ഞു.

തൊഴിൽ നയങ്ങളും ജോലിസ്ഥല ഘടനകളും കുടുംബജീവിതത്തെ പിന്തുണയ്ക്കുകയും  സ്ത്രീകൾക്കും, പുരുഷന്മാർക്കുമിടയിൽ  തുല്യ ഉത്തരവാദിത്തങ്ങൾ പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വേണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ദാരിദ്ര്യവും ദുർബലതയും അമ്മമാരെ ഗർഭഛിദ്രത്തിലേക്ക് നയിച്ചേക്കാമെന്നുള്ള മുന്നറിയിപ്പും, പ്രസ്താവന മുൻപോട്ടു വയ്ക്കുന്നു.

ഓരോ ഗർഭസ്ഥ ശിശുവിന്റെയും സംരക്ഷണവും ഓരോ സ്ത്രീയുടെയും ഫലപ്രദവും മൂർത്തവുമായ പിന്തുണയും ആയിരിക്കണം സമൂഹത്തിന്റെ പ്രഥമ ലക്‌ഷ്യം എന്നുള്ള, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും, ആർച്ചുബിഷപ്പ് അനുസ്മരിപ്പിച്ചു. ഒരു അമ്മയുടെ ദാരിദ്ര്യമെന്നത്,  നിയമത്തിന്റെയും നീതിയുടെയും സമൂഹത്തിന്റെയും ആത്യന്തികമായി മനുഷ്യത്വത്തിന്റെയും പരാജയമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

23 ജൂൺ 2026, 11:51