തിരയുക

വത്തിക്കാൻ ബാങ്ക് വത്തിക്കാൻ ബാങ്ക്   (AFP or licensors)

വത്തിക്കാൻ ബാങ്കിന്റെ 2025 വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വർക്ക്സ് ഓഫ് റിലീജിയൻ (ഐഒആർ), ന്റെ 2025 വാർഷിക റിപ്പോർട്ടിൽ 51 മില്യൺ യൂറോയുടെ അറ്റാദായവും, 24.3 മില്യൺ യൂറോയുടെ ലാഭവിഹിതവും പ്രസിദ്ധീകരിച്ചു.

വത്തിക്കാൻ ന്യൂസ്

മെയ് മാസം പതിനൊന്നാം തീയതി, തിങ്കളാഴ്ച, വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വർക്ക്സ് ഓഫ് റിലീജിയൻ (ഐഒആർ), ന്റെ 2025 വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് അനുസരിച്ച്, 2025 ൽ വത്തിക്കാൻ ബാങ്കിന്  51 മില്യൺ യൂറോയുടെ അറ്റാദായം രേഖപ്പെടുത്തി, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 55.5% വർദ്ധനവും കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഫലവുമാണ്.

മെച്ചപ്പെട്ട പ്രവർത്തനവും, സജീവവും അച്ചടക്കമുള്ളതുമായ കാര്യ നിർവഹണം, അനുകൂലമായ വിപണി സാഹചര്യങ്ങൾ, ഇടപാടുകാരുടെ  ആസ്തികളിലെ വർദ്ധനവ് എന്നിവയാണ് ഈ നേട്ടത്തിന് സഹായകമായതെന്ന് ഭരണനേതൃത്വം പങ്കുവച്ചു. 2024-ൽ 5.7 ബില്യൺ യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ, മൊത്തം ഇടപാടുകാരുടെ ആസ്തി 5.9 ബില്യൺ യൂറോയായി.

ഇടപാടുകാരെ സംരക്ഷിക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവേകപൂർണ്ണമായ സമീപനത്തെയാണ് ബാങ്കിന്റെ മൂലധന, ആസ്തികൾ പ്രതിഫലിപ്പിക്കുന്നതെന്നും ബാങ്ക് വെളിപ്പെടുത്തി. 2025-ലെ ഫലങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂലധനവൽക്കരണ ആവശ്യങ്ങളും കണക്കിലെടുത്ത്, പരിശുദ്ധ പിതാവിന് €24.3 മില്യൺ ലാഭവിഹിതം വിതരണം ചെയ്യാൻ, കർദിനാൾമാരുടെ കമ്മീഷൻ  അംഗീകാരം നൽകി. 2024 നെ അപേക്ഷിച്ച് 76.1% വർദ്ധനവാണ് ഇത് എടുത്തുകാണിക്കുന്നത്. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് ഈ തുക ഉപയോഗപ്പെടുത്തുക.

കത്തോലിക്കാ വിശ്വാസത്തിന്റെയും സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്ന നിക്ഷേപങ്ങളെ ബാങ്ക്  തുടർന്നും പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മേയ് 2026, 12:04