ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

സഭയിൽ പുതിയതായി അൻപതു രക്തസാക്ഷികൾ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേർ ധന്യർ പദവിയിലും

1936-1939 ലെ ആഭ്യന്തരയുദ്ധത്തിൽ, വിശ്വാസത്തോടുള്ള വിദ്വേഷം മൂലം സ്പെയിനിൽ കൊല്ലപ്പെട്ട, 49 ഗബ്രിയേയേലിസ്റ്റ് സഭയിലെ അംഗങ്ങളുടെയും, ഒരു വൈദികന്റേയും രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട്, അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. അതേസമയം, അത്മായനായ പെദ്രോ മാനുവൽ സലാദോ ആൽബ, നിഷ്പാദുക കർമ്മലീത്ത സഭാംഗമായ മരിയ എലെത്ത ദി ജെസു, യേശുവിന്റെ ദൈവീകഹൃദയ കർമ്മലീത്ത സഭാ അംഗമായ സിസ്റ്റർ മരിയ തെരേസ, മിനിം ടെർഷ്യറി സിസ്റ്റേഴ്‌സിന്റെ സ്ഥാപക മരിയ റാഫേല്ല ദി ജോവാന്നി എന്നിവരെ ധന്യപദവിയിലേക്കും ഉയർത്തി.

വത്തിക്കാൻ ന്യൂസ്

ഏപ്രിൽ 27-ന്, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർചെല്ലോ  സെമെറാരോയ്ക്ക്, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ച്ചയുടെ അവസരത്തിൽ, സഭയിൽ പുതിയതായി അൻപതു  രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും, നാലുപേരെ  ധന്യർ  പദവിയിലേക്കും ഉയർത്തുന്നതിന് അംഗീകാരം നൽകി.

സ്‌പെയിനിലെ 1936-1939 കാലഘട്ടങ്ങളിൽ നടന്ന  ആഭ്യന്തരയുദ്ധത്തിൽ, സെന്റ് ഗബ്രിയേലിന്റെ ബ്രദേഴ്‌സ് ഓഫ് ക്രിസ്ത്യൻ ഇൻസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പാനിഷ് പ്രവിശ്യയുടെ 48 അംഗങ്ങളും, പ്രൊവിൻഷ്യൽ ബ്രദർ എസ്താനിസ്ലാവോ ഒർട്ടേഗ ഗാർസിയയും, ചാപ്ലയിനും, ബാഴ്‌സലോണ രൂപതയിലെ വൈദികനായ  മാനുവൽ ബെറെൻഗർ ക്ലൂസെല്ലയുമാണ്, രക്തസാക്ഷിത്വം വരിച്ചതിനാലാണ് അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് പാപ്പാ ഉയർത്തിയത്.

ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ട, അത്മായനായ പെദ്രോ മാനുവൽ  സലാദോ ആൽബ, 1968 ജനുവരി 1 ന് സ്പെയിനിലെ ചിക്ലാന ഡി ലാ ഫ്രോണ്ടേരയിൽ ജനിച്ചു.  2012 ഫെബ്രുവരി 5 ന്, കളിക്കുന്നതിനിടെ ചില കുട്ടികൾ കടലിലേക്ക് ഒഴുകിപ്പോയപ്പോൾ പെദ്രോ ഒരു മടിയും കൂടാതെ വെള്ളത്തിലേക്ക് എടുത്തു ചാടി അവരെ രക്ഷിച്ചുവെങ്കിലും, അദ്ദേഹം മരണപ്പെടുകയായിരുന്നു.

നിഷ്പാദുക കർമ്മലീത്ത സഭാംഗമായ മരിയ എലെത്ത ദി ജെസു, യേശുവിന്റെ  ദൈവീകഹൃദയ കർമ്മലീത്ത സഭാ അംഗമായ സിസ്റ്റർ മരിയ തെരേസ, മിനിം ടെർഷ്യറി സിസ്റ്റേഴ്‌സിന്റെ സ്ഥാപക മരിയ റാഫേല്ല ദി ജോവാന്നി എന്നിവരാണ് ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റുള്ളവർ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഏപ്രിൽ 2026, 13:19