തിരയുക

വിശുദ്ധർ   വിശുദ്ധർ  

2027 ആഗോള യുവജന സമ്മേളനത്തിന് രക്ഷാധികാര വിശുദ്ധരെ പ്രഖ്യാപിച്ചു

വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ ആൻഡ്രൂ കിം ടൈഗോൺ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി, വിശുദ്ധ ജോസഫിൻ ബഖിത, വിശുദ്ധ കാർലോ അക്കൂത്തിസ് എന്നിവരെ 2027 ആഗോള യുവജന സമ്മേളനത്തിന് രക്ഷാധികാര വിശുദ്ധറായി പ്രഖ്യാപിച്ചു

വത്തിക്കാൻ ന്യൂസ്

2027 ൽ സിയോളിൽ വച്ച് നടക്കുന്ന ആഗോള യുവജന സമ്മേളനത്തിന് രക്ഷാധികാര വിശുദ്ധരായി, (Patron saint) വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ ആൻഡ്രൂ കിം ടൈഗോൺ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി, വിശുദ്ധ ജോസഫിൻ ബഖിത, വിശുദ്ധ കാർലോ അക്കൂത്തിസ് എന്നിവരെ പ്രഖ്യാപിച്ചു. ഈ വിശുദ്ധർ, ജീവിതത്തിന്റെയും ആത്മീയതയുടെയും സാക്ഷ്യത്തിലൂടെ, യുവാക്കൾക്കുള്ള വിശ്വാസ മാതൃകകളായും വഴികാട്ടികളായും ജീവിതം സമർപ്പിച്ചതിനാലാണ്, അവരെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്.

യുവജനങ്ങളോടും കുടുംബത്തോടും മനുഷ്യജീവന്റെ അന്തസിനോടും എപ്പോഴും ശ്രദ്ധ പുലർത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ആഗോള യുവജന സംഗമത്തിന്റെ സ്ഥാപകൻ. ചെറുപ്പത്തിൽ തന്നെ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ കൊറിയൻ കത്തോലിക്കാ പുരോഹിതനായ വിശുദ്ധ ആൻഡ്രൂ കിം ടീഗോൻ, വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും  മാതൃകയാണ്. കുടിയേറ്റക്കാരെയും ദരിദ്രരെയും പരിചരിച്ചതിന് പേരുകേട്ട മിഷനറിയാണ്  വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി. പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യം നൽകിക്കൊണ്ട്,  കഷ്ടപ്പാടുകളിലൂടെ കടന്നു പോയ അടിമയായിരുന്ന ആളാണ്, വിശുദ്ധ ജോസഫിൻ ബഖിത. ഡിജിറ്റൽ സുവിശേഷവൽക്കരണത്തിന്റെ മാതൃക ഏവർകും, പ്രത്യേകിച്ച് യുവജനങ്ങൾക്ക് പകർന്ന ഒരാളാണ്, വിശുദ്ധ കാർലോ അക്കൂത്തിസ്.

നീണ്ട, തിരഞ്ഞെടുപ്പിലൂടെയും, ചർച്ചകളിലൂടെയും, പ്രാർത്ഥനയിലൂടെയുമാണ് ഈ വിശുദ്ധരെ തിരഞ്ഞെടുത്തത്. വിശുദ്ധി ഒരു വിദൂര ആദർശമല്ല, മറിച്ച് ഉത്തരം ലഭിക്കേണ്ട ഒരു വിളിയാണെന്ന് കാണാൻ ഈ വിശുദ്ധർ യുവജനങ്ങളെ സഹായിക്കുമെന്ന്,  അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള  ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ കെവിൻ ഫാരെൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഏപ്രിൽ 2026, 14:12