ധ്യാനാവസരത്തിൽ ധ്യാനാവസരത്തിൽ   (ANSA)

ക്രിസ്തീയ സ്വാതന്ത്ര്യം സ്നേഹത്തിന്റേതാണ്: നോമ്പുകാല ധ്യാനത്തിൽ ബിഷപ്പ് എറിക്

റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവിധ ചിന്തകൾ, ധ്യാന ഗുരു ബിഷപ്പ് എറിക് വാർഡൻ പങ്കുവച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്.

വത്തിക്കാൻ ന്യൂസ്

സ്വാതന്ത്ര്യം എന്ന ആശയം പൊതുചർച്ചകളിൽ വിവാദപരമായ ഒരു വിഷയമായി മാറിയിരിക്കുന്നുവെന്നു ആമുഖമായി പറഞ്ഞുകൊണ്ടാണ്, റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾ ധ്യാന ഗുരു ബിഷപ്പ് എറിക് വാർഡൻ പങ്കുവച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു നന്മയാണ് സ്വാതന്ത്ര്യമെന്നും, അതിനെ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനോ ഭീഷണിപ്പെടുത്തുന്ന ഏതൊരു കാര്യത്തിനും എതിരെ നാം പോരാടുന്നുവെന്നുള്ളത് സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"സ്വാതന്ത്ര്യത്തിനെതിരെയുള്ള അപകടകരമായ സൂചനകൾക്ക്  ഇന്ന് ഇന്റർനെറ്റിൽ ഉടനടി രോഷ പ്രതികരണങ്ങൾ നല്കുന്നുവെന്നതും വാസ്തവമാണ്", അദ്ദേഹം പറഞ്ഞു. പ്രത്യേകമായി യൂറോപ്പിലെ സാഹചര്യങ്ങളും അദ്ദേഹം അടിവരയിട്ടു. സമൂഹത്തിലെ ഒരു വിഭാഗം 'വിമോചനം' എന്ന് കരുതുന്നത് മറ്റുള്ളവർ അടിച്ചമർത്തലായി കാണുന്നുവെന്നും എന്നാൽ വിമോചനം എന്ന വാക്കിന്റെ പൊരുത്തമില്ലാത്ത അജണ്ടകളിൽ നിന്നാണ് കയ്പേറിയ സംഘർഷങ്ങൾ ഉണ്ടാകുന്നതെന്നു മനസിലാക്കണമെന്നും ബിഷപ്പ് ചിന്തകളിൽ എടുത്തുപറഞ്ഞു.

ഈ അവസ്ഥ ക്രിസ്ത്യാനികൾക്ക് ഒരു വെല്ലുവിളി ഉയർത്തുന്നു. വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, സ്വതന്ത്രനാകുക എന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും, അത് ക്രൂശിക്കപ്പെട്ട സ്നേഹത്തോടെ ലോകത്തെ സ്നേഹിക്കുക എന്നതാണെന്നും, വിശുദ്ധ ബെർണാർഡിന്റെ വാക്കുകളിൽ മോൺസിഞ്ഞോർ ഉദ്‌ബോധിപ്പിച്ചു.

നമുക്ക് സ്വാഭാവികമായി സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ  തോന്നുന്നത്, കാര്യങ്ങൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ആയിരിക്കുക, നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുക, നമ്മുടെ പദ്ധതികൾ തടസ്സമില്ലാതെ സാക്ഷാത്കരിക്കുക, നമ്മുടെ സ്വന്തം തിളക്കമുള്ള വെളിച്ചങ്ങൾക്കായി പൊങ്ങച്ചം പറയുക എന്നിവയാണെന്നും എന്നാൽ ക്രൈസ്തവസ്വാതന്ത്ര്യം, തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തീയ ചിന്താഗതിയിൽ, പ്രത്യയശാസ്ത്രപരമായ 'സ്വാതന്ത്ര്യം' ഉപയോഗിച്ച് ഒരു അടിച്ചമർത്തൽ നയവും വീണ്ടെടുക്കാൻ കഴിയില്ല. അർത്ഥവത്തായ ഒരേയൊരു സ്വാതന്ത്ര്യം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും ചിന്തയിൽ അദ്ദേഹം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഫെബ്രുവരി 2026, 13:43