വത്തിക്കാനിൽ പുതിയ നിയമനങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ കാര്യദർശിയായി, ഇറ്റാലിയൻകാരനായ മോൺസിഞ്ഞോർ കാർലോ റോബർത്തോ മരിയ റെദയെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. വടക്കേ ഇറ്റലിയിലെ ഗൊറിത്സിയ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു വരവെയാണ്, പുതിയ സേവനത്തിനായി പാപ്പാ മോൺസിഞ്ഞോർ കാർലോയെ നിയമിക്കുന്നത്.
അതേസമയം, ഇസ്രായേലിലെ പുതിയ അപ്പസ്തോലിക നൂൺഷ്യോയായും, ജറുസലേം പലസ്തീൻ അപ്പസ്തോലിക ഡെലിഗേറ്റായും മോൺസിഞ്ഞോർ ജോർജോ ലിംഗുവയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഇത് വരെ ക്രൊയേഷ്യയിലെ വത്തിക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു മോൺസിഞ്ഞോർ ജോർജോ.
ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാന, പ്രായപരിധിയിലെത്തിയതിനെ തുടർന്ന് രാജി വച്ചതിനാലാണ് മോൺസിഞ്ഞോർ ജോർജോ ഈ പുതിയ സേവനത്തിനായി നിയോഗിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: