വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ   (foto © Comece)

ജനുവരി 24 മുതൽ 26 വരെ ഡെൻമാർക്കിൽ കർദ്ദിനാൾ പരോളിൻ സന്ദർശനം നടത്തും

വിശുദ്ധ അൻസ്ഗറിന്റെ മിഷനറി ദൗത്യത്തിന്റെ 12-ാം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പാപ്പായുടെ പ്രതിനിധിയായി ഡെൻമാർക്കിൽ എത്തും

വത്തിക്കാൻ ന്യൂസ്

വടക്കൻ യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ  വിശുദ്ധ അൻസ്ഗറിന്റെ മിഷനറി ദൗത്യത്തിന്റെ 12-ാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ജനുവരി 24 മുതൽ 26 വരെ സന്ദർശനം നടത്തും.

ഇരുപതിനാലാം തീയതി, കോപ്പൻഹേഗനിലെ ലൂഥറൻ കത്തീഡ്രലിൽ നടക്കുന്ന എക്യുമെനിക്കൽ സായാഹ്നപ്രാർത്ഥനയിൽ  അദ്ദേഹം പങ്കെടുക്കും. തുടർന്ന്, നയതന്ത്രജ്ഞരുമായും മറ്റ് സഭകളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ജനുവരി 25 ഞായറാഴ്ച, അദ്ദേഹം ഹില്ലേഡിലെ വിശുദ്ധ  ജോസഫ്സ് കാർമൽ  ആശ്രമം സന്ദർശിക്കുകയും, ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കോപ്പൻഹേഗനിലെ സെന്റ് അൻസ്ഗാർ കത്തീഡ്രലിൽ കുർബാനയ്ക്ക്  പ്രധാന കാർമ്മികത്വം വഹിക്കും.

ജനുവരി 26 തിങ്കളാഴ്ച, സ്റ്റേറ്റ് സെക്രട്ടറി ഡെൻമാർക്കിലെ രാജാവ് ഫ്രെഡ്രിക് പത്താമനെ അമലിയൻബർഗ് കൊട്ടാരത്തിൽ സന്ദർശിക്കും. തുടർന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനുമായി കൂടിക്കാഴ്ച്ച നടത്തും. വെഡ്ബാക്കിലെ റെടെമ്പ്റ്റോറിസ് മാത്തർ (Redemptoris Mater) സെമിനാരിയും  സന്ദർശിക്കും .

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജനുവരി 2026, 12:48