തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സിനഡിന്റെ പൊതു സമ്മേളനത്തിൽ. സിനഡിന്റെ പൊതു സമ്മേളനത്തിൽ.  (Vatican Media)

സിനഡ്: ദരിദ്രരോടൊത്തുള്ള ഒരു സഭ

ശനിയാഴ്ച പത്രസമ്മേളനത്തിനെത്തിയ സിനഡാംഗങ്ങൾ സ്ത്രീകളുടെ സ്ഥാനം, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്  

വി. പത്രോസിന്റെ ചത്വരത്തിൽ രാത്രി 9 മണിക്ക് നടന്ന ജപമാലയിൽ സമാധാനത്തിനു വേണ്ടിയാണ് പ്രാർത്ഥിച്ചത്. വെള്ളിയാഴ്ച, കഷ്ടതയും രാജ്യം വിടലും മാത്രം ലക്ഷ്യമായി കൺമുന്നിലുള്ള  ചോരയൊഴുകുന്ന മധ്യകിഴക്കൻ മേഖലയിലെ യുവാക്കൾക്ക് പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും സഭയും ഇടയന്മാരും എന്ന നിലയിൽ  അവർക്ക് സമാധാനം നേടാനുള്ള വഴികൾ നൽകാനും വേണ്ടി പ്രാർത്ഥിക്കാൻ സിനഡ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൂടിയ സിനഡിന്റെ 15മത് ജനറൽ സമ്മേളനം മധ്യ കിഴക്കൻ പ്രദേശങ്ങൾ, യുക്രെയ്ൻ, ആമസോൺ മുതലായ സ്ഥലങ്ങളിൽ നിന്നുള്ള ശക്തവും വികാരഭരിതവുമായ സാക്ഷ്യങ്ങളാൽ സമ്പന്നമായിരുന്നു എന്നും അവരുടെ സ്വരത്തെ സന്നിഹിതരായിരുന്ന 329 പേരും  സാഹോദര്യപൂർവ്വം പ്രോൽസാഹിപ്പിച്ചു എന്നും റുഫീനി പറഞ്ഞു.  ശനിയാഴ്ച രാവിലെ B3 മൊഡ്യൂളിനെക്കുറിച്ചുള്ള 35 പ്രവർത്തക സംഘങ്ങളുടെയും റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിയേറ്റിന് നൽകിയതായും അദ്ദേഹം അറിയിച്ചു. 310 അംഗങ്ങൾ സന്നിഹിതരായിരുന്നു. അതേസമയം തന്നെ സിനഡിന്റെ അവസാനം തയ്യാറാക്കേണ്ട അന്തിമ ഡോക്യുമെന്റിനെ സംബന്ധിച്ച ഒരു മീറ്റിംഗും കൂടിയിരുന്നു, റുഫീനി വ്യക്തമാക്കി. ഒക്ടോബർ 23ന് തിങ്കളാഴ്ച, 8.45ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയായിരിക്കും അടുത്ത സമ്മേളനം ആരംഭിക്കുന്നതെന്നും ദിവ്യബലിക്ക് മ്യാന്മറിലെ യാങ്കൂൺ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ചാൾസ് മാവൂങ് ബോ മുഖ്യകാർമ്മികനായിരിക്കുമെന്നും അറിയിച്ചു.

തീരുമാനങ്ങളെടുക്കുന്നതിനായുള്ള വിവേചനത്തിൽ അധികാരവും കൂട്ടത്തരവാദിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനഡിൽ നടന്ന ചർച്ചയിൽ സിനഡാലിറ്റി അധികാരത്തെ നീക്കുകയല്ല മറിച്ച് സന്ദർഭോചിതമാക്കുകയാണെന്നും, ചർച്ച ചെയ്യാനും വിയോജിക്കാനും ഭയക്കാതെ, സംവാദങ്ങളുമായി ധൈര്യപൂർവ്വം മുന്നോട്ടു പോകാനും സംഘർഷമുള്ള സ്ഥലങ്ങൾ നടപ്പാതകളായി രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കാനും സിനഡ് സൂചിപ്പിച്ചതായി റുഫീനി അറിയിച്ചു.

എല്ലാവരും പരസ്പരം ശ്രവിക്കാൻ ശ്രമിക്കുന്നതിന് പ്രാധാന്യം കൊടുക്കാനും സഭ അംഗീകരിക്കില്ല എന്നോ സഭയിൽ അംഗമാകാൻ കഴിയില്ല എന്ന വികാരമുള്ള പ്രത്യേകിച്ച് മറ്റു മതങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ, ദരിദ്രർ, വിവേചന വിധേയർ, ഭിന്നശേഷിക്കാർ, തദ്ദേശീയർ എന്നിവരിൽ നിന്നാരംഭിക്കുവാനും സിനഡിൽ നിദ്ദേശങ്ങൾ ഉണ്ടായിരുന്നു. LGBTQ വ്യക്തികളെ സ്വാഗതം ചെയ്യുവാനുള്ള കടമയും അവർക്കു നേരെയുള്ള എല്ലാ അക്രമങ്ങളെയും തള്ളിക്കളയാനും സമ്മേളനം ഓർമ്മിപ്പിച്ചു. പാപ്പായുമൊത്തുള്ള ഐക്യത്തെക്കുറിച്ചു സിനഡിൽ വന്ന ചർച്ചയിൽ വിശുദ്ധ പത്രോസുമായുള്ള അടിസ്ഥാനപരമായ ഐക്യമില്ലായ്മ സഭയാകുന്ന ക്രിസ്തുവിന്റെ  ശരീരത്തിലെ മുറിവാണെന്ന് പറഞ്ഞ റുഫീനി ഐക്യമാണ് ധൃവീകരണവും, പരദേശി സ്പർദ്ധയും യുദ്ധവും അടയാളപ്പെടുത്തിയ ലോകത്തിന് നൽകാവുന്ന ഏറ്റവും നല്ല സന്ദേശമെന്നും കൂട്ടിച്ചേർത്തു.

ഷൈല പെരസ്: കർത്താവിന്റെ വിധി എളിയവരെ സേവിച്ച വിധം നോക്കി

തീരുമാനമെടുക്കുന്ന പ്രക്രിയകളിൽ സ്ത്രീകളുടെയും സന്യസ്തരുടേയും സ്ഥാനത്തെക്കുറിച്ചുള്ള സിനഡിലെ വിഷയങ്ങളെക്കുറിച്ചാണ് സിനഡിന്റെ ഇൻഫൊർമേഷൻ കമ്മീഷന്റെ സെക്രട്ടറി ഷൈല പെരസ് സംസാരിച്ചത്. ദുരുപയോഗത്തെ അഭിമുഖീകരിക്കാനും രൂപീകരണത്തിലെ തുടർച്ച ആവശ്യപ്പെട്ടുകൊണ്ടും  പുരോഹിത മേധാവിത്വം വീണ്ടും സിനഡിൽ ചർച്ചയായി. ദുരുപയോഗ ദുരന്തത്തെ അഭിമുഖീകരിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്ന പാപ്പായ്ക്ക് സിനഡ്  നന്ദി രേഖപ്പെടുത്തി.  എല്ലാത്തലങ്ങളിലും വ്യക്തികളെ സംരക്ഷിക്കാനുള്ള പദ്ധതികളുടെ പ്രാധാന്യവും അടിവരയിട്ടു.

ഡിജിറ്റൽ യുഗത്തെക്കുറിച്ചു നടന്ന ചർച്ചകളിൽ ജനങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതു കൊണ്ട് അത് ശുദ്ധമായും വിർച്വലാകരുതെന്ന് ചൂണ്ടിക്കാണിച്ചു. എന്നാൽ സിനഡ് ഹാളിൽ മുഴങ്ങിയ  ഏറ്റവും പ്രധാന വിഷയം ദരിദ്രരുടെ സേവനത്തിലുള്ള സഭയുടെ ദൗത്യത്തിന്റെ സ്ഥിരീകരണമായിരുന്നു. നമ്മൾ സമ്പാദിച്ചുകൂട്ടുന്ന വിജ്ഞാനത്തെക്കാൾ കർത്താവ് നമ്മെ വിധിക്കുന്നത് ഏറ്റം എളിയവരെ നാം എങ്ങനെ സ്നേഹിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും സിനഡിന് ബോധ്യം വന്നതായി ഷൈല പെരസ് അറിയിച്ചു.

കർദ്ദിനാൾ ബാരെറ്റോ ജിമേനോ: വൈവിധ്യത്തിലെ ഐക്യം

കർദ്ദിനാളും ആമസോൺ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും ഈശോസഭാംഗവും പെറുക്കാരനുമായ പേദ്രോ റിക്കാർദോ ബെരെറ്റോ ജിമേനോ ഇടവകളിലൂടെ രൂപതയിലും, ദേശിയ ഭൂഖണ്ഡതലങ്ങളിലും  രണ്ടു കൊല്ലം നീണ്ട സിനഡിന്റെ  ഒരുക്കങ്ങൾ വിവരിച്ചു. തങ്ങൾ സിനഡിൽ ഒന്നും പുതിയതായി കണ്ടു പിടിക്കുകയല്ല മറിച്ച് പരിശുദ്ധാത്മാവ് സഭയോടു പറഞ്ഞത് ഒരുമിച്ചു ചേർത്തു വയ്ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തിന്റെ ഉത്തരവാദികളും ആഗോളസഭയിൽ പാപ്പയോടൊപ്പം കൂട്ടുത്തരവാദികളുമായ തങ്ങൾ ഭൂരിഭാഗം മെത്രാന്മാരുടേയും പ്രതിനിധികളെന്ന നിലയിലാണ് സിനഡിൽ പങ്കെടുക്കുന്നത്. ഈ സിനഡനുഭവത്തിൽ സന്യസ്തരും, അൽമായരും വൈദീകരുമുള്ളതും സിനഡിൽ ലഭിക്കുന്ന ആഗോളസഭയിലെ വംശങ്ങളുടേയും സംസ്കാരങ്ങളുടേയും ഭാഷകളുടേയും വൈവിധ്യങ്ങളുടെ എന്നാൽ ആത്മാവിൽ ഐക്യപ്പെടുന്ന അനുഭവവും അദ്ദേഹം  പുകഴ്ത്തി. ദൈവ ഐക്യവും, ദൗത്യവും പങ്കു ചേരലുമാണെന്നും അങ്ങനെ ഈ സിനഡൽ അനുഭവം ദൈവത്തിലുള്ള ഐക്യത്തിൽ വൈവിധ്യങ്ങളുടെ ചക്രവാളം തുറന്നു തരുകയാണെന്നും കൂട്ടിച്ചേർത്തു.  52 വർഷത്തെ വൈദിക ജീവിതത്തിന്റെയും 23 വർഷം മെത്രാനുമായുള്ള ജീവിതത്തിന്റെയും അനുഭവത്തിൽ നിന്നും  സഭ, ഇന്നഭിമുഖികരിക്കുന്ന അകത്തു നിന്നും പുറത്തുനിന്നുമുള്ള ബുദ്ധിമുട്ടുകളുടെ നടുവിൽ, ക്രിസ്തുവിനേയും മനുഷ്യകുലത്തേയും സേവിക്കുവാൻ മുന്നോട്ടു നീങ്ങാൻ പുറപ്പെടുകയാണ് എന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.

ജർമ്മനിയിലെ സിനഡൽ പ്രക്രിയ

ജർമ്മനിയിലെ സിനഡൽ നീക്കങ്ങളെ കുറിച്ച് എസ്സനിലെ മെത്രാൻ ഫ്രാൻസ് യോസെഫ് ഓവർബെക് അതിനെ പശ്ചാത്താപത്തിന്റെയും നവീകരണത്തിന്റെയും വഴിയെന്നാണ് വിശേഷിപ്പിച്ചത്. അധികാരം, പൗരോഹിത്യം, സ്ത്രീകളുടെ സ്ഥാനം, ലൈംഗിക ധാർമ്മികത എന്നീ  നാല് വശങ്ങൾ വിചിന്തനത്തിൽ ഉണ്ടായിരുന്നെന്നു പറഞ്ഞ അദ്ദേഹം ദൈവശാസ്ത്രത്തിലും, സഭാ പ്രബോധനങ്ങളിലും പാരമ്പര്യത്തിലും കാലത്തിന്റെ അടയാളങ്ങളിലും പ്രതിഫലിക്കാത്തതും പൊരുത്തപ്പെടാനുമാവാത്ത വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് ഒരാളെയും ബോധ്യപ്പെടുത്താനോ കത്തോലിക്കർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനോ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ചു. ജർമ്മനിയിലെ സഭയുടെ  സിനഡൽ രീതികളെ അദ്ദേഹം വിശദീകരിച്ചു. അത് പഠിക്കാനും സിനഡാലിറ്റി പരിശീലിക്കാനുമുള്ള ഒരു അനുഭവമായിരുന്നു എന്ന് ബിഷപ്പ് ഫ്രാൻസ് പറഞ്ഞു. എല്ലാം നന്നായി പ്പോയി എന്നു പറയാനാകില്ല എന്ന് സമ്മതിച്ച അദ്ദേഹം എങ്കിലും സിനഡൽ സമ്മേളനങ്ങളുടെ ജോലി തുടരുന്ന സഭാ സമ്മേളനത്തെക്കുറിച്ച് ഒരു ധാരണയിലെത്താൻ അവർക്കു കഴിഞ്ഞുവെന്നും എടുത്തു പറഞ്ഞു. വിമർശനാത്മകമായി പരിശോധിക്കുമ്പോൾ സത്യത്തിന്റെ ശ്രേണിയിൽ ഒരു മുൻഗണനയുമില്ലാത്ത ശീലങ്ങളിലും പാരമ്പര്യവാദങ്ങളിലും മുറുകെ പിടിക്കാതെ എല്ലായിപ്പോഴും വിശ്വാസത്തിന്റെ കേന്ദ്രത്തിൽ യേശുവിനെ നിറുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അടിവരയിട്ടു.

ഉത്തരവാദിത്വത്തിലുള്ള പങ്കാളിത്തം യാർത്ഥ സിനഡൽ അനുഭവം

ഫ്രഞ്ച് ആമസോൺ എന്നറിയപ്പെടുന്ന തുളൂസിന്റെ തെക്കൻ ഭാഗത്തുള്ള അനുഭവങ്ങൾ പങ്കുവച്ചു കൊണ്ടാണ് മെത്രാനായ ജീൻ മാർക് സംസാരിച്ചത്. വ്യാപകമായ ദാരിദ്ര്യവും എന്നാൽ സുവിശേഷത്തിനും ക്രിസ്തുവിനായുള്ള ദാഹവുമാണ് ഇവിടെ കാണുന്നത്. ജയിൽ വാസികളുമായുള്ള തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഉത്തരവാദിത്വത്തിലുള്ള പങ്കാളിത്തം എന്നത് ഒരു സത്യമായ സിനഡൽ അനുഭവമാണെന്നും എടുത്തു പറഞ്ഞു. തന്റെ രൂപതയിൽ ഒരു പുതിയ വികാരി ഇടവകയിൽ വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കാലു കഴുകൽകർമ്മം നടത്തിക്കൊണ്ട് വൈദീകൻ സേവകനാണെന്നത് ഉറപ്പിക്കുന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.

ഉൽഭവം എന്തായാലും ദൈവത്തിന്റെ കുടുംബാംഗങ്ങൾ

അപ്പോസ്തലിക് കാർമ്മൽ സന്യാസിനി സഭയുടെ സുപ്പീരിയർ ജനറലും ഇന്ത്യൻ സന്യസ്തരുടെ സമിതി അദ്ധ്യക്ഷയുമായ സി. മരിയ നിർമ്മലീനി സിനഡിലെ പ്രാർത്ഥനാനുഭവവും ഭയവും സമ്മർദ്ദവും ഇല്ലാതുള്ള അഭിപ്രായം പങ്കു വയ്ക്കലും മനോഹരമായ ഒരനുഭവവും അത്ഭുതാവഹവുമായ യാത്രയുമാണെന്ന്  എടുത്തു പറഞ്ഞു. ഓരോരുത്തരുടേയും ഉത്ഭവം എന്തുതുന്നെയായിരുന്നാലും എല്ലാവരും ദൈവത്തിന്റെ കുടുംബാംഗങ്ങളാണെന്നും സിനഡൽ യാത്ര ഒരു തുടർ പ്രക്രിയയാണെന്നും എല്ലാ സമൂഹങ്ങളിലെ അംഗങ്ങളെയും ഉൾക്കൊള്ളിച്ച് അത് തുടരുമെന്നും സി. നിർമ്മലീനി പറഞ്ഞു.

വനിതാ ഡീക്കന്മാരെക്കുറിച്ചും വിവാഹിതരായ ഡീക്കൻമാർക്ക് പൗരോഹിത്യ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. കർദ്ദിനാൾ ബരേറ്റോ ഇതിന് ഉത്തരം നൽകവേ ആമസോൺ അസംബ്ളിയുടെ അനുഭവത്തിന്റെ പരമകോടിയാണ് ഈ സിനഡെന്നും ആമസോണിന്റെ വിസ്താരവും അംഗ സംഖ്യയും വിവരിച്ചുകൊണ്ട് സഭയുടെ ചരിത്രത്തിൽ ആദ്യമായി മാമോദീസ സ്വീകരിച്ച എല്ലാവരേയും ഉൾപ്പെടുത്തി  ഒരു സഭാ കോൺഫറൻസ് ആമസോണിൽ സ്ഥാപിച്ചതിനെക്കുറിച്ച് സംസാരിച്ചു. ഈ അനുഭവത്തിൽ നിന്ന് പഠിക്കാനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബിഷപ്പ് ഓവർബെക് ജർമ്മൻ സിനഡിൽ ഉയർന്നു വന്ന ചോദ്യങ്ങളിൽ യേശുവിനെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത, മതത്തിന് അനുദിന ജീവിതത്തിൽ സൂചന നൽകാനാകാത്ത  മതനിരപേക്ഷ ജർമ്മനിയിൽ പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരിൽ പകുതിയും സ്ത്രീകളാണെന്നത് ചൂണ്ടിക്കാണിച്ചു. സ്ഥിരം ഡീക്കൻ പദവി 1968 മുതൽ അവിടെ നിലവിലുണ്ട്. ഡീക്കൻ പദവി ഒരു അവകാശമല്ല വിളിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിനഡൽ യാത്രയിൽ ചെയ്തതിനെല്ലാം സമൂഹത്തിന്റെ മേൽ ഒരു സ്വാധീനമുണ്ടെന്നും സാംസ്കാരീകാനുരൂപണത്തെക്കുറിച്ചുള്ള വിചിന്തനവും  ഉയർന്നു വരുന്ന ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ദൈവശാസ്ത്രത്തിന്റെ സ്ഥാനവും പുനരാലോചിക്കേണ്ടതാണെന്നും ബിഷപ്പ് ഓവർ ബെക് അഭിപ്രായപ്പെട്ടു. വിവാഹിതർക്ക് പൗരോഹിത്യം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പല വർഷങ്ങളായി ഇതിനുള്ള നടപടികൾ ചെയ്തു വരുന്നതാണെന്ന് വിശദീകരിച്ച അദ്ദേഹം സെമിനാരിയിൽ വിദ്യാർത്ഥികൾ ഇല്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാണിച്ചു കൊണ്ട് സഭയുടെ കൂദാശ ജീവിതം രക്ഷിക്കുക എന്നതു മാത്രമല്ല അതു ജീവിക്കുകയും കൂടി ചെയ്യേണ്ടതാണ് യഥാർത്ഥ വെല്ലുവിളി എന്ന് അദ്ദേഹം വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഒക്‌ടോബർ 2023, 13:54
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031