തിരയുക

അസീസിയിൽ യുവജനങ്ങൾക്കൊപ്പം പാപ്പാ അസീസിയിൽ യുവജനങ്ങൾക്കൊപ്പം പാപ്പാ   (ANSA)

യുവജനങ്ങൾ വിശുദ്ധരുടെ ജീവിത മാതൃകകളാൽ പ്രചോദിതരാകണം: പാപ്പാ

ഈ ദിവസങ്ങളിൽ സഭയിൽ അനുസ്മരിക്കുന്ന വിശുദ്ധരെ പരാമർശിച്ചുകൊണ്ട്, അവരുടെ ജീവിതമാതൃകകൾ സ്വീകരിക്കുവാൻ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനു മുൻപ്, കത്തോലിക്കാ സഭയിൽ, പ്രത്യേകിച്ചും ലത്തീൻ സഭയിൽ വിവിധ ദിവസങ്ങളിലായി, തിരുനാളുകൾ ആഘോഷിക്കുന്ന വിശുദ്ധരുടെ കാര്യം പരാമർശിച്ചു കൊണ്ട്, പരിശുദ്ധ പിതാവ് യുവജനങ്ങളോട് സംസാരിച്ചു. ഓഗസ്റ്റ് മാസം ഒൻപതാം തീയതി, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ, ഈ വിശുദ്ധരുടെ ജീവിതമാതൃകകൾ, യുവജനങ്ങളുടെ ജീവിതത്തിൽ പ്രചോദനം നൽകുമാറാകട്ടെയെന്നു ആശംസിച്ചത്.

 വിശുദ്ധ ഡൊമിനിക്,  വിശുദ്ധ എഡിത്ത് സ്റ്റെയ്ൻ, വിശുദ്ധ ലോറൻസ്, അസീസിയിലെ വിശുദ്ധ ക്ലാര എന്നീ വിശുദ്ധരുടെ പേരുകളാണ് പാപ്പാ  എടുത്തു പറഞ്ഞത്. ഇറ്റലിയിലെ മിലാനിൽ നിന്നും റോമിൽ തീർത്ഥാടനത്തിനെത്തിയ യുവാക്കളെ പാപ്പാ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇറ്റലിയിൽ വേനൽക്കാല അവധി ദിവസങ്ങളിൽ, പരിശീലനത്തിലും സൗഹൃദ പ്രവർത്തനങ്ങളിലും, ഏർപ്പെട്ടിരിക്കുന്ന യുവതീ യുവാക്കളെയും പാപ്പാ പ്രത്യേകമായി അഭിനന്ദിക്കുകയും, അവർ പ്രത്യാശയുടെ അടയാളങ്ങളാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച അസീസിയിൽ വച്ച് യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ സന്തോഷവും പാപ്പാ പ്രത്യേകം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ഓഗസ്റ്റ് 2026, 12:41