തിരയുക

പൊതുകൂടിക്കാഴ്ച്ച വേളയിൽ പാപ്പാ പൊതുകൂടിക്കാഴ്ച്ച വേളയിൽ പാപ്പാ   (ANSA)

യുദ്ധങ്ങളെ ന്യായീകരിക്കുവാൻ ദൈവനാമം ഉപയോഗിക്കുന്നത് തെറ്റാണ്: പാപ്പാ

'പ്യാത്സ സാൻ പിയെത്രോ' എന്ന മാസികയിൽ, പരിശുദ്ധ പിതാവിന് റഫായേലേ എന്ന യുവാവ് അയച്ച കത്തിന് മറുപടിയായി, സഭയുടെ ദൗത്യം സമാധാനം ആഹ്വാനം ചെയ്യുകയും സ്വന്തം ആവശ്യങ്ങൾക്കായി മതത്തെ ചൂഷണം ചെയ്യുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

വത്തിക്കാൻ ന്യൂസ്

ലോകത്തു ഇന്ന് നടമാടുന്ന യുദ്ധത്തിന്റെ ഭീകരമായ അന്തരീക്ഷത്തെ എടുത്തു കാണിച്ചുകൊണ്ടും, നിരപരാധികളായ ആളുകളുടെ രക്തം ഭൂമിയിൽ ചൊരിയുവാൻ ദൈവം അനുവദിക്കുന്നുവോ? എന്ന ചോദ്യം ഉന്നയിച്ചും, റഫായേലേ എന്ന യുവാവ് പ്യാത്സ സാൻ പിയെത്രോ എന്ന മാസികയിൽ അയച്ച ചോദ്യത്തിന്, പരിശുദ്ധ പോയതാവ് ലിയോ പതിനാലാമൻ പാപ്പാ, വിശദീകരണം നൽകി. എല്ലാവരെയും ഒന്നിപ്പിക്കേണ്ടുന്ന  ദൈവനാമത്തെ വിഭജനത്തിന്റെയും മരണത്തിന്റെയും ഉപകരണമാക്കി എങ്ങനെ മാറ്റാൻ കഴിയും?  മനുഷ്യൻ സ്നേഹത്തിനുപകരം വെറുപ്പ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?  എന്ന ചോദ്യങ്ങളും റഫായേലേ കൂട്ടിച്ചേർത്തു.

ഉക്രെയ്നിലും മധ്യ പൂർവേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും മിസൈലുകൾ, ഡ്രോണുകൾ, ആയുധങ്ങൾ എന്നിവ മൂലം ജീവൻ നഷ്ടപെട്ട ആയിരക്കണക്കിന്, നിരപരാധികളായ ഇരകളെ അനുസ്മരിച്ചുകൊണ്ട്, തന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ എടുത്തു പറയുന്ന നിരായുധീകരിക്കുന്നതും, നിരായുധീകരിക്കപ്പെട്ടതുമായ സമാധാനത്തിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. സഭയുടെ ദൗത്യം സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും, മറിച്ചൊന്നും, ചിന്തിക്കാൻ പോലും കഴിയില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു.

എന്നാൽ ലോകത്തിന്റെ ശക്തികൾക്ക് ഈ വാക്കുകൾ ഇഷ്ടപ്പെടില്ലെന്നും, മതപരമായ കാരണങ്ങൾ നിരത്തികൊണ്ട് അവർ യുദ്ധത്തെ ന്യായീകരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. "എന്നാൽ സഭയുടെ ദൗത്യം, പത്രോസിന്റെ പിൻഗാമിയുടെ ദൗത്യം, സമാധാനം ആവശ്യപ്പെടുക എന്നതല്ലാതെ മറ്റൊന്നുമാകരുത്", പാപ്പാ അടിവരയിട്ടു പറഞ്ഞു. ദൈവത്തിന്റെ നാമത്തെ യുദ്ധവുമായി  ബന്ധപ്പെടുത്താൻ ധൈര്യപ്പെടുന്ന പ്രവൃത്തിയെ ശക്തമായി അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാനുള്ള ഈ പ്രലോഭനം ക്രിസ്ത്യാനികളെയും ബാധിച്ചിരിക്കുന്നുവെന്നും, ഇത് ഏറെ നിർഭാഗ്യകരമാണെന്നും പാപ്പാ പറഞ്ഞു.

പാരമ്പര്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഭാഷ പ്രോത്സാഹിപ്പിക്കുവാനും, സമാധാനത്തിലേക്കുള്ള പാതകളായി പ്രാർത്ഥന, ആത്മീയത, എക്യുമെനിക്കൽ, മതാന്തര സംഭാഷണം എന്നിവ വളർത്തിയെടുക്കുവാനും ഏവരും പ്രതിജ്ഞാബദ്ധരാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂൺ 2026, 13:03