കൊറിയൻ പ്രസിഡന്റിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂൺ മാസം പതിനഞ്ചാം തീയതി, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, കൊറിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വെച്ച് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഘർ എന്നിവരുമായും കൂടിക്കാഴ്ച നടന്നു. പരിശുദ്ധ സിംഹാസനവും റിപ്പബ്ലിക് ഓഫ് കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ചർച്ചകളിൽ പരാമർശിച്ചു.
പ്രാദേശിക സഭ കൊറിയൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ നൽകുന്ന നല്ല സംഭാവനകളെ ചർച്ചയിൽ എടുത്തു പറഞ്ഞു. അതോടൊപ്പം, വരാനിരിക്കുന്ന ആഗോള യുവജന സംഗമത്തിന്റെ സംഘാടനത്തെപ്പറ്റിയും, പ്രാദേശിക, അന്തർദേശീയ സാഹചര്യത്തിന്റെ ചില വശങ്ങളും ചർച്ച ചെയ്യപ്പെട്ടു.
2025 ജൂൺ 4 മുതലാണ്, ലീ ജെയ് മ്യുങ്, കൊറിയൻ റിപ്പബ്ലിക്കിന്റെ രാഷ്ട്ര തലവനായി സേവനം അനുഷ്ഠിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
