ജീവകാരുണ്യപ്രവർത്തനങ്ങൾ കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നമ്മെ അനുവദിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നുവെന്നും, അപ്രകാരം അവർക്ക് ദൈവസ്‌നേഹം അനുഭവിക്കുവാനുള്ള മാർഗമായി നാം തീരുന്നുവെന്നും എടുത്തു പറഞ്ഞുകൊണ്ട്, സമൂഹമാധ്യമമായ എക്സിൽ (X) ലിയോ പതിനാലാമൻ പാപ്പാ സന്ദേശം പങ്കുവച്ചു,
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
“അവശത അനുഭവിക്കുന്നവർക്ക് നൽകുന്ന പ്രായോഗിക സഹായം, അവർക്ക് ദൈവസ്നേഹം അനുഭവിക്കാൻ അവസരം നൽകുകയും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള വഴി തുറക്കുകയും ചെയ്യുന്നു. അതേസമയം, നമ്മുടെ സഹോദരീസഹോദരന്മാരിൽ ക്രിസ്തുവിനെ കാണാനും, അവനെ സേവിക്കാനും പരിശ്രമിക്കുമ്പോൾ. കർത്താവിന്റെ ശരീരവുമായി സമ്പർക്കം പുലർത്താൻ നമ്മെ പ്രാപ്തരാക്കുന്നു (മത്തായി 25:31-46). ഈ വിധത്തിൽ, നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ഇടയിൽ സന്നിഹിതനായിരിക്കുന്ന കർത്താവുമായുള്ള ഒരു പരസ്പര കൂടിക്കാഴ്ചയായി മാറുന്നു.”
IT: La nostra assistenza ai meno fortunati permette loro di sperimentare l’amore di Dio e apre loro un cammino per entrare in una relazione duratura con Lui. Al tempo stesso, consente a noi divenire a contatto con la carne di Cristo cercando di vederlo e servirlo nei nostri fratelli e sorelle (Mt 25, 31-46). In tal modo, le nostre opere di carità diventano un incontro reciproco con il Signore presente in mezzo a noi.
EN: Practical assistance offered to the disadvantaged allows them to experience God’s love, and opens a path for them to enter into a lasting relationship with God. At the same time, it enables us to come into contact with the flesh of Christ by seeking to see and serve Him in our brothers and sisters (cf. Mt 25:31-46). In this way, our works of charity become a mutual encounter with the Lord who is present among us.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
