തിരയുക

പാപ്പാ പുസ്തകം വായിക്കുന്നു പാപ്പാ പുസ്തകം വായിക്കുന്നു   (@Vatican Media)

"ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി പാപ്പായ്ക്ക് നൽകി

ലിയോ പതിനാലാമൻ പാപ്പാ, അഗസ്റ്റീനിയൻ സഭയുടെ പ്രയർ ജനറൽ ആയിരുന്ന കാലത്തെ പ്രസംഗങ്ങൾ അടങ്ങിയ പുസ്തകം, പാപ്പായ്ക്ക് സമർപ്പിച്ചു; മെയ് 4 തിങ്കളാഴ്ച മുതൽ പുസ്തകം വിപണിയിൽ ലഭ്യമാകും.

വത്തിക്കാൻ ന്യൂസ്

ലിയോ പതിനാലാമന്റെ 'ലീബെരി  സോത്തോ  ലാ ഗ്രാസിയ: ചരിത്രപരമായ വെല്ലുവിളികൾ നേരിടാൻ വിശുദ്ധ അഗസ്റ്റിന്റെ പാഠശാലയിൽ' (Liberi sotto la grazia. Alla scuola di Sant’Agostino di fronte alle sfide della storia) എന്ന തലക്കെട്ടിലുള്ള  ഗ്രന്ഥം, അദ്ദേഹത്തിന് സമർപ്പിച്ചു. വത്തിക്കാൻ പ്രസാധകകേന്ദ്രം  പ്രസിദ്ധീകരിച്ച ഈ കൃതി, ലിയോ പതിനാലാമൻ പാപ്പാ  2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റീനിയൻ  സഭയുടെ പ്രയർ ജനറലായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലെ വിവിധ കൂടിക്കാഴ്കച്ചകളുടേയും  പ്രഭാഷണങ്ങളുടെയും സമാഹാരമാണ്.

മെയ് 4 തിങ്കളാഴ്ച പുറത്തിറങ്ങുന്ന ഈ പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ ആദ്യ പ്രതി, നിലവിലെ പ്രയർ ജനറൽ ഫാദർ ജോസഫ് ഫാരലാണ് പാപ്പായ്ക്ക്  കൈമാറിയത്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത ഫാദർ ഫാരലിനൊപ്പം വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ ഫാദർ റോക്കോ റോൺസാനി, വത്തിക്കാൻ വത്തിക്കാൻ പ്രസാധകകേന്ദ്രം എഡിറ്റോറിയൽ മേധാവി  ലോറെൻസോ ഫാസിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫാദർ റോൺസാനിക്ക് പുറമെ അഗസ്റ്റിനിയൻ സന്യാസികളായ ഫാദർ മിഗുവൽ ആംഹെൽ  മാർട്ടിൻ ഹുവാരസ്, ഫാദർ മൈക്കൽ ദി  ഗ്രിഗോറിയോ എന്നിവരും പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ  സഹകരിച്ചിട്ടുണ്ട്.

ഈ ഗ്രന്ഥം വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളിൽ പുറത്തിറങ്ങും. 2025 ഒക്ടോബറിൽ നടക്കുന്ന ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ വത്തിക്കാൻ പ്രസാധക കേന്ദ്രം  സൂചിപ്പിച്ചതുപോലെ, റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ പ്രസംഗങ്ങൾ, സന്ദേശങ്ങൾ, കത്തുകൾ എന്നിവ ആദ്യമായി സമാഹരിച്ചു പുറത്തിറക്കുന്നതിലൂടെ  ലിയോ പതിനാലാമൻ പാപ്പായുടെ  ആത്മീയ കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് റോമിലെ അഗസ്റ്റീനിയൻ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൽ  വെച്ച് നടക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ  പരോളിൻ, ഫാദർ ജോസഫ് ഫാരൽ, വത്തിക്കാൻ കമ്മ്യൂണിക്കേഷൻ പ്രിഫെക്റ്റ് പൗളോ റുഫിനി, എഴുത്തുകാരി മരിയ ഗ്രാസിയ കലാന്ദ്രോൺ, വത്തിക്കാൻ മീഡിയ എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രേയ തോർണിയേല്ലി എന്നിവർ ചടങ്ങിൽ സംസാരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മേയ് 2026, 14:17