മെത്രാന്മാർ അണിയുന്ന തൊപ്പി   മെത്രാന്മാർ അണിയുന്ന തൊപ്പി  

വാറങ്കൽ രൂപതയ്ക്ക് പുതിയ അധ്യക്ഷൻ

ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള വാറങ്കൽ രൂപതയുടെ പുതിയ അധ്യക്ഷനായി, മോൺസിഞ്ഞോർ വിജയ പോൾ റെഡ്ഡി ദുഗ്ഗിംപുടിയെ, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1952 ൽ ഹൈദരാബാദ് രൂപതയിൽ നിന്നും വിഭജിതമായി രൂപം കൊണ്ട, വാറങ്കൽ രൂപതയുടെ പുതിയ മേലധ്യക്ഷനായി, അതേ രൂപതയിലെ വൈദികനായ ഫാ. വിജയ പോൾ റെഡ്ഡി ദുഗ്ഗിംപുടിയെ, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. മെയ് മാസം ഒൻപതാം തീയതി ശനിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.  ഇതുവരെ അതേ രൂപതയുടെ രൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്നു ഫാ. വിജയ പോൾ.

ഹൈദരാബാദിലെ സെന്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ശേഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1992 ഏപ്രിൽ 2 ന് വാറങ്കൽ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഇടവക വികാരി, ഹോസ്റ്റൽ ഡയറക്ടർ, വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. വിവിധ ഉന്നത പഠനങ്ങളും അദ്ദേഹം, നടത്തിയിട്ടുണ്ട്.

രൂപതയിൽ, എഴുപത്തി അയ്യായിരത്തോളം വിശ്വാസികളാണുള്ളത്. 145, രൂപത-സന്യസ വൈദികർ വിവിധ ഇടവകകളിലും, മറ്റു ഇടങ്ങളിലും സേവനം ചെയ്യുന്നു. രൂപതയിൽ, 2023 ലെ കണക്കനുസരിച്ച് 68 ഇടവകകൾ ആണ് ആകെയുള്ളത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മേയ് 2026, 12:49