തിരയുക

2026 ജനുവരി 7, 8 തീയതികളിൽ വത്തിക്കാനിൽ നടന്ന കൺസിസ്റ്ററി 2026 ജനുവരി 7, 8 തീയതികളിൽ വത്തിക്കാനിൽ നടന്ന കൺസിസ്റ്ററി 

ജൂണിൽ കൺസിസ്റ്ററിക്ക് കർദിനാൾമാരെ ക്ഷണിച്ച് പാപ്പാ

2026 ജനുവരി 7, 8 തീയതികളിൽ വത്തിക്കാനിൽ നടന്ന കൺസിസ്റ്ററിയിൽ സംബന്ധിച്ച കർദിനാൾമാർക്ക് നന്ദിയർപ്പിച്ചുകൊണ്ടും, ജൂണിൽ 26,27 തീയതികളിൽ നടക്കുന്ന കൺസിസ്റ്ററി സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടും, ലിയോ പതിനാലാമൻ പാപ്പായുടെ കത്ത് പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2026 ജനുവരി 7, 8 തീയതികളിൽ, കർദിനാൾമാരുടെ കൺസിസ്റ്ററി ലിയോ പതിനാലാമൻ പാപ്പാ വിളിച്ചു ചേർത്തിരുന്നു. തദവസരത്തിൽ, വിവിധ സമൂഹങ്ങളായി തിരിഞ്ഞുകൊണ്ട്, "ഇവൻജേലി ഗൗദിയും", എന്ന രേഖയെ പറ്റിയുള്ള പഠനങ്ങൾ കർദിനാളുമാർ നടത്തിയിരുന്നു. അപ്രകാരം ശേഖരിക്കപ്പെട്ട സംഭാവനകൾ വിലയേറിയ ഒരു പൈതൃകമാണെന്നും, അത് സംരക്ഷിക്കുവാനും, കൂടുതൽ ആഴത്തിൽ വിവിചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടു, ജൂൺ, ജൂൺ 26, 27 തീയതികളിൽ നടക്കുന്ന ദ്വിദിന അസംബ്ലിയെ മുൻനിർത്തി, ലിയോ പതിനാലാമൻ പാപ്പാ കർദിനാളുമാർക്ക് കത്തയച്ചു.

വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിന് തൊട്ടുമുമ്പ് വത്തിക്കാനിൽ വച്ചാണ് കൺസിസ്റ്ററി നടക്കുക. തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമ്മേളനം അവസാനിക്കും. വ്യക്തിപരമായ തലത്തിൽ, സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും, അങ്ങനെ ജീവിക്കുന്നതും, അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കുവാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറുവാൻ പാപ്പാ ക്ഷണിച്ചു.

ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന ആശയവിനിമയമാണ്, പങ്കുവയ്ക്കപ്പെടേണ്ടതെന്നും,  മതപരിവർത്തനത്തിന്റെ പ്രലോഭനത്തെയും, സ്ഥാപനപരമായ സംരക്ഷണത്തിന്റെയോ വികാസത്തിന്റെയോ യുക്തിയെയും ഒഴിവാക്കണമെന്നും, മറിച്ച് ക്രിസ്തു കേന്ദ്രീകൃതവും, സുവിശേഷ പ്രഘോഷണവുമാണ് പ്രധാനപ്പെട്ടതെന്നും പാപ്പാ കത്തിൽ എടുത്തുപറയുന്നു.

സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദർഭങ്ങളിൽ പോലും, "എല്ലാവർക്കും പ്രത്യാശ നൽകുന്ന ഒരു ചെറിയ ആട്ടിൻകൂട്ടമായി" ജീവിക്കാൻ അവൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ കത്തിൽ അടിവരയിട്ടു പറയുന്നു.

കത്ത് ഉപസംഹരിച്ചുകൊണ്ട്, കർദ്ദിനാൾമാരുടെ സേവനത്തിനുള്ള തന്റെ നന്ദി പാപ്പാ  ആവർത്തിക്കുകയും ജൂണിലെ കൺസിസ്റ്ററിക്കുള്ള തയ്യാറെടുപ്പുകൾക്കായി കൂടുതൽ വിവരങ്ങൾ തുടർന്ന് അറിയിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഏപ്രിൽ 2026, 13:08