ഔദ്യോഗിക ചിഹ്നവും, ആപ്തവാക്യവും ഔദ്യോഗിക ചിഹ്നവും, ആപ്തവാക്യവും 

പാപ്പായുടെ സ്‌പെയിൻ യാത്രയുടെ ചിഹ്നവും, മുദ്രാവാക്യവും പ്രസിദ്ധീകരിച്ചു

ജൂൺ മാസം ആറു മുതൽ പന്ത്രണ്ടു വരെയുള്ള തീയതികളിൽ , സ്പെയിനിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും, ആപ്തവാക്യവും, മറ്റു വിവരങ്ങളും, വത്തിക്കാൻ ഏപ്രിൽമാസം ഏഴാം തീയതി പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂൺ മാസം ആറു  മുതൽ പന്ത്രണ്ടു വരെയുള്ള തീയതികളിൽ, സ്പെയിനിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും, തത്സംബന്ധമായ വിവരണങ്ങളും വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

തുറന്ന വൃത്തമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ലോഗോയിൽ, മനുഷ്യ രൂപങ്ങൾ ഒരുമിച്ച് ചേർന്ന് കൂട്ടായ്മയുടെ ഒരു ചിത്രം രൂപീകരിച്ചിരുന്നു. ഇത് കണ്ടുമുട്ടലുകളെയും, പരസ്പരമുള്ള പിന്തുണയേയും പ്രതിനിധീകരിക്കുന്നു. എന്നാൽ ഇത്, വെറുതെയുള്ള ഒരു കൂടിച്ചേരലല്ല, മറിച്ച്, ഒരു പൊതു ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ് എടുത്തു പറയുന്നത്.

മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം, ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ദൈവത്തിലേക്ക് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നതും, ക്ഷണിക്കുന്നതുമായ ഒരു മാതൃസാന്നിധ്യത്തെ എടുത്തു കാണിക്കുന്നു.

യാത്രയുടെ മുദ്രാവാക്യമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്, വിശുദ്ധ യോഹന്നാന്റെ സുവിശേഷം, നാലാം അധ്യായം, മുപ്പത്തിയഞ്ചാം തിരുവചനം,"കണ്ണുകളുയർത്തി നോക്കുവിൻ" എന്നതാണ്. ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവർക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകൾക്കപ്പുറം നമ്മുടെ ദൃഷ്ടികൾ ഉയർത്താനുമുള്ള ക്ഷണമാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഏപ്രിൽ 2026, 14:32