ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാ നിഴലുകളെയും പ്രകാശിപ്പിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കർത്താവിന്റെ ഉത്ഥാനത്തിന്റെ മഹനീയത ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു കൊണ്ടും, ക്രിസ്തുവിൽ പ്രത്യാശ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും സമൂഹമാധ്യമമായ എക്‌സിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം പ്രസിദ്ധീകരിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിന്റെ ഉത്ഥാനം പ്രഘോഷിക്കുക എന്നതിനർത്ഥം, പ്രത്യാശയ്ക്ക് നവമായ ശബ്ദം നൽകുക എന്നാണ്, അല്ലാത്തപക്ഷം അത് അക്രമാസക്തരുടെ കൈകളിൽ ശ്വാസം മുട്ടപ്പെടും. ലോകത്തിൽ സുവാർത്ത പ്രഘോഷിക്കപ്പെടുമ്പോൾ, വാസ്തവത്തിൽ, അത് എല്ലാ നിഴലുകളെയും എല്ലാ യുഗത്തിലും പ്രകാശിപ്പിക്കുന്നു."
Annunciare in parole e opere la Pasqua di Cristo significa dare nuova voce alla speranza, altrimenti soffocata tra le mani dei violenti. Quando viene proclamata nel mondo, infatti, la Buona Novella rischiara ogni ombra, in ogni tempo. #Pasqua
To proclaim the Paschal mystery of Christ in both word and deed means to give a new voice to hope — a hope otherwise stifled by the hands of the violent. Wherever it is proclaimed, the Good News sheds light upon every shadow, in every age. #Easter
# ഈസ്റ്റർ എന്ന ഹാഷ്‌ടാഗോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട പാപ്പായുടെ എക്സ് സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ വിവിധ ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
