സംവാദത്തിലൂടെ യുദ്ധത്തിന് പരിഹാരം കാണണം: പാപ്പാ
വത്തിക്കാൻ ന്യൂസ്
മാർച്ചുമാസം ഇരുപത്തിനാലാം തീയതി, പ്രാദേശിക സമയം വൈകുന്നേരം, കാസൽ ഗന്ധോൾഫോയിലെ വില്ല ബാർബെറിനി വസതിയിൽ നിന്ന്, തിരികെ വത്തിക്കാനിലേക്ക് മടങ്ങുമ്പോൾ, മാധ്യമപ്രവർത്തകരുടെ സംഘത്തോട്, ലിയോ പതിനാലാമൻ പാപ്പാ, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും, ആയുധരഹിതമായി സമാധാനത്തിനായി പ്രവർത്തിക്കുവാനും, സംവാദത്തിലൂടെ എല്ലാറ്റിനും പരിഹാരം കണ്ടെത്തുവാനും ആഹ്വാനം ചെയ്തു.
"ഒരു ദശലക്ഷത്തിലധികം" ആളുകൾ "ഒറ്റപ്പെടുകയും", "നിരവധി മരണങ്ങൾ" രേഖപ്പെടുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര യുദ്ധസാഹചര്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിലൂടെ പ്രവർത്തനങ്ങൾ നടത്തുവാൻ, പാപ്പാ ഭരണാധികാരികളെ ക്ഷണിച്ചു.
കഴിഞ്ഞ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനാവേളയിലും, യുദ്ധത്താലും അക്രമത്താലും തകർന്ന മധ്യപൂർവദേശത്തെയും ലോകത്തിലെ മറ്റ് പ്രദേശങ്ങളെയും കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സംഘർഷങ്ങളുടെ നിസ്സഹായരായ ഇരകളുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലയെന്നാണ് പാപ്പാ തദവസരത്തിൽ എടുത്തു പറഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
