ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

തിരുവചനം ഉപയോഗിച്ചുള്ള പ്രാർത്ഥന ദൈവവുമായുള്ള അടുത്ത ബന്ധത്തിലേക്ക് നയിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

തിരുവചനത്തിന് വിശ്വാസജീവിതത്തിലുള്ള പ്രാധാന്യവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ എക്‌സിൽ കുറിച്ച സന്ദേശം. വചനത്തിന് സഭയിലുള്ള പ്രമുഖ സ്ഥാനത്തെ അധികരിച്ച് ഇതേ ദിവസം പരിശുദ്ധ പിതാവ് പ്രബോധനം നടത്തിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവവുമായുള്ള അടുത്ത ബന്ധത്തിന് തിരുവചനം ഉപയോഗിച്ചുള്ള പ്രാർത്ഥനകൾ സഹായകരമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. തിരുവചനത്തിന് സഭയിലും വിശ്വാസജീവിതത്തിലും ഉള്ള പ്രാധാന്യത്തെ അടിസ്ഥാനമാക്കി, പോൾ ആറാമൻ ശാലയിൽ വച്ച് പൊതുകൂടിക്കാഴ്ചാ മദ്ധ്യേ ഉദ്‌ബോധനം നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ആവർത്തിച്ചത്.

തിരുവചനത്തിലൂടെ താനുമായി സംവാദത്തിലേർപ്പെടാനാണ് ദൈവം നമ്മെ ക്ഷണിക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ പ്രേരിതവചനങ്ങൾ അനുദിനം വായിക്കാനും ധ്യാനിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ദൈവവചനം നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും പോഷിപ്പിക്കുകയും, ജീവിതത്തിന്റെ പൂർണതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ എഴുതി.

"തിരുവചനം ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത്, തിരുലിഖിതങ്ങളിലൂടെ താനുമായി സംഭാഷണത്തിലേർപ്പെടാൻ നമ്മെ ക്ഷണിക്കുന്ന ദൈവവുമായി ആഴമേറിയ ഒരു ബന്ധത്തിലേർപ്പെടാനുള്ള ഒരു വാതിൽ തുറക്കുന്നു. അനുദിനം ദൈവനിവേശിത വചനം വായിക്കാനും ധ്യാനിക്കാനും ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും പോഷിപ്പിക്കാനും, ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കാനും ദൈവവചനത്തിന് കഴിയട്ടെ. #പൊതുകൂടിക്കാഴ്ച" എന്നതായിരുന്നു പാപ്പായുടെ സന്ദേശം.

IT: Pregare con le Scritture apre le porte a un rapporto intimo con Dio che, attraverso questi scritti sacri, ci invita a dialogare con Lui. Vi incoraggio a leggere e meditare quotidianamente la parola ispirata di Dio. Possa la Parola di Dio nutrire i nostri cuori e le nostre menti e condurci alla pienezza della vita. #UdienzaGenerale

EN: Praying with Scripture opens the door for an intimate relationship with God who through these sacred writings invites us into conversation with Him.  I encourage you to read and contemplate the inspired word of God daily. May the Word of God nourish our hearts and minds and lead us to the fullness of life. #GeneralAudience

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഫെബ്രുവരി 2026, 13:05