തിരയുക

മഡഗാസ്കറിൽ നിന്നുള്ള കാഴ്ച്ച മഡഗാസ്കറിൽ നിന്നുള്ള കാഴ്ച്ച  

കൊടുംകാറ്റിന്റെ ദുരിതം പേറുന്ന മഡഗാസ്കർ ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനകൾ

ഫെബ്രുവരി മാസം പതിനഞ്ചാം തീയതി മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ, ഫൈതിയ, ഗെസാനി എന്നീ കൊടുങ്കാറ്റുകളുടെ വിനാശകരമായ ആഘാതത്തിൽ ദുരിതമനുഭവിക്കുന്ന മഡഗാസ്കർ ജനതയോടുള്ള തന്റെ അടുപ്പവും പ്രാർത്ഥനകളും അറിയിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫെബ്രുവരി 10 ന് കിഴക്കൻ മഡഗാസ്കറിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലും വീശിയടിച്ച തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ്, നിരവധിയാളുകളുടെ ജീവൻ അപഹരിക്കുകയും, നാല് ലക്ഷത്തിലധികം ആളുകളെ സാരമായി ബാധിക്കുകയും ചെയ്തു. ഫൈതിയ, ഗെസാനി എന്നീ ചുഴലിക്കാറ്റുകളിൽ ദുരിതമനുഭവിക്കുന്ന മഡഗാസ്കറിലെ എല്ലാ നിവാസികളോടും ലിയോ പതിനാലാമൻ തന്റെ അടുപ്പവും, പ്രാർത്ഥനകളും അറിയിച്ചു.

"ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ചുഴലിക്കാറ്റുകളുടെയും, വെള്ളപ്പൊക്കത്തിന്റെയും, മണ്ണിടിച്ചിലിന്റെയും ആഘാതമേറ്റ മഡഗാസ്കറിലെ ജനങ്ങളോട് എന്റെ സാമീപ്യം അറിയിക്കുന്നു", ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.

തുടർന്ന്, അമാവാസി ദിനത്തെ അടിസ്ഥാനമാക്കി വസന്തത്തിന്റെ വരവും വർഷാരംഭവും അടയാളപ്പെടുത്തുന്ന ഏഷ്യൻ ആഘോഷത്തിന് പാപ്പാ ആശംസകൾ നേർന്നു. ചുൻ ജിയേ എന്ന ചൈനീസ് വാക്കിന്, വസന്തോത്സവം എന്നാണ് അർത്ഥം. "ഈ സന്തോഷകരമായ ആഘോഷം കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ തീവ്രമായി ജീവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കട്ടെ; അത് വീടുകളിലും സമൂഹത്തിലും ശാന്തത കൊണ്ടുവരട്ടെ; എല്ലാ ജനതകൾക്കും സമാധാനവും സമൃദ്ധിയും കെട്ടിപ്പടുക്കുന്നതിനും ഒരുമിച്ച് ഭാവിയിലേക്ക് നോക്കുന്നതിനുമുള്ള അവസരമാകട്ടെ", പാപ്പാ പറഞ്ഞു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഫെബ്രുവരി 2026, 13:54