പാപ്പയുമൊത്ത്  അംഗങ്ങൾ പാപ്പയുമൊത്ത് അംഗങ്ങൾ   (@Vatican Media)

പേപ്പൽ ഭവനത്തിലെ അനുചരന്മാരെയും, മുൻസഭാ ഉദ്യോഗസ്ഥരെയും അവരുടെ സേവനങ്ങളിൽ നന്ദിയറിയിച്ച് പാപ്പാ

ഫെബ്രുവരി മാസം ഒന്നാം തീയതി, അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പേപ്പൽ ഭവനത്തിൽ, പൊന്തിഫിക്കൽ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ സേവനങ്ങൾ അനുഷ്ഠിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

സമർപ്പണബോധത്തോടെ, പൊന്തിഫിക്കൽ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ സേവനങ്ങൾ അനുഷ്ഠിക്കുന്ന, പേപ്പൽ ഭവനത്തിലെ അനുചരന്മാരുമായും, മുൻസഭാ ഉദ്യോഗസ്ഥരുമായും, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, ഫെബ്രുവരി മാസം ഒന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, സേവനത്തിൽ അവർ അനുഷ്ഠിക്കുന്ന ശാന്തമായ സൗന്ദര്യത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു.                    

 പേപ്പൽ ഭവനത്തിന്റെ റീജന്റ് മോൺസിഞ്ഞോർ ലെയനാർദോ സാപ്പിയെൻസ,  ഉപ റീജന്റ് അഗസ്റ്റീനിയൻ വൈദികൻ  ഫാ. എഡ്വേർഡ് ഡാലെങ്ങു എന്നിവർ  ഏകോപിപ്പിക്കുന്ന, പേപ്പൽ ഭവന സേവനത്തിൽ, പാപ്പായോടുള്ള വിശ്വസ്തത അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനു പാപ്പാ നന്ദിയർപ്പിച്ചു. തന്നെ അനുഗമിക്കുകയും, അപ്പസ്തോലിക ദൗത്യത്തെ ദിവസവും സഹായിക്കുകയും, സന്ദർശനങ്ങളിലും, കൂടിക്കാഴ്ച്ചകളിലും കാര്യങ്ങളെ  അസങ്കീർണ്ണവുമാക്കുന്ന, അവരുടെ സേവനങ്ങളെ മൂന്നു ക്രിയകളിൽ പാപ്പാ വിശദീകരിച്ചു: ക്രമീകരിക്കുക, സ്വീകരിക്കുക, അഭിവാദ്യം ചെയ്യുക.

പേപ്പൽ സന്ദർശനങ്ങൾക്കുള്ള ക്രമീകരണം ചെയ്യുന്നതിനെ പരാമർശിച്ചുകൊണ്ട്, ഒരു കണ്ടുമുട്ടലിന്റെ ഗുണനിലവാരം ആരംഭിക്കുന്നത്, ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും അതിന്റെ തയ്യാറെടുപ്പിനെ വ്യത്യസ്തമാക്കുന്ന ശ്രദ്ധയോടെയാണെന്ന് പാപ്പാ വിശദീകരിച്ചു.

പേപ്പൽ ഭവനത്തിന്റെ സേവനത്തിന് ശ്രദ്ധയും വിനയവും ആവശ്യമാണെന്ന്  ചൂണ്ടിക്കാട്ടിയ പാപ്പാ, എല്ലാവരോടും സൗഹൃദം പ്രകടിപ്പിക്കുന്നതിനായി, സ്വീകരണത്തിന്റെയും, ഉപചാരത്തിന്റെയും  ഊഷ്മളത പേപ്പൽ ഭവന സേവനങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ടെന്നു എടുത്തു പറഞ്ഞു.

ജീവിതത്തിൽ സ്ഥിരമായി ഈ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട്, അവർക്ക് മുമ്പുള്ളവരുടെ മാതൃക പിന്തുടരാൻ പരിശുദ്ധ പിതാവ് അവരെ പ്രോത്സാഹിപ്പിച്ചു. ഈ സേവനത്തിനു പ്രൊഫഷണൽ നൈതികത ആവശ്യമാണെന്നും, എന്നാൽ അതിലുപരി ഉറച്ച വിശ്വാസവും,  ക്രിസ്തുവിനോടും സഭയോടും പാപ്പായോടുമുള്ള ബന്ധത്താൽ  അടയാളപ്പെടുത്തപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഫെബ്രുവരി 2026, 14:46