തിരയുക

പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു   (ANSA)

പാപ്പായുടെ നോമ്പുകാല, വിശുദ്ധവാര കർമ്മങ്ങളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു

ഉയിർപ്പുഞായർ വരെയുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആരാധനാക്രമ ആഘോഷങ്ങളുടെ കലണ്ടർ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. റോമിലെ വിവിധ ഇടവകളിൽ പാപ്പാ നടത്തുവാനിരിക്കുന്ന ഇടയനടുത്ത സന്ദർശനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു

വത്തിക്കാൻ ന്യൂസ്

ഫെബ്രുവരി 15 ഞായറാഴ്ച മുതൽ മാർച്ച് 15 ഞായറാഴ്ച വരെ അഞ്ച് റോമൻ ഇടവകകളിലേക്ക്  പാപ്പാ, രൂപതയുടെ  മെത്രാൻ എന്ന നിലയിൽ അജപാലന സന്ദർശനം നടത്തുമെന്നും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും, പാപ്പായുടെ ആരാധന ക്രമ ആഘോഷങ്ങൾക്കുവേണ്ടിയുള്ള കാര്യാലയം പുറത്തിറക്കിയ കലണ്ടറിൽ  എടുത്തു പറയുന്നു. സന്ദർശനം നടക്കുന്ന ദിവസം , ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ഒഴിച്ച്, മറ്റു ഞായറാഴ്ച്ചകളിൽ,  ഉച്ചകഴിഞ്ഞു വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക്, വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.

നോമ്പുകാലത്ത്, പാപ്പാ റോമൻ കൂരിയ അംഗങ്ങൾക്കൊപ്പം, ആത്മീയ ധ്യാനത്തിൽ പങ്കെടുക്കുമെന്നും, വിശുദ്ധ വാരകർമ്മങ്ങൾക്ക് ലാറ്ററൻ ബസിലിക്കയിലും, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുമായി മുഖ്യകാർമ്മികത്വം വഹിക്കുമെന്നും കാര്യാലയം അറിയിച്ചു. ഫെബ്രുവരി മാസം പതിനെട്ടാം തീയതി, വിശുദ്ധ അൻസലേമിന്റെ ബസിലിക്കയിലും, വിശുദ്ധ സബീനയുടെ ബസിലിക്കയിലും   നടക്കുന്ന വിഭൂതി തിരുനാളിനു (ചാരം പൂശൽ) പാപ്പാ, മുഖ്യകാർമ്മികത്വം വഹിക്കും.

ഓശാനഞായറാഴ്ച്ചകർമ്മങ്ങൾ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ  വച്ച് രാവിലെ പത്തുമണിക്കാണ്  ആരംഭിക്കുന്നത്. ഏപ്രിൽ മാസം രണ്ടാം തീയതി, പെസഹാവ്യാഴാഴ്ച്ച, പ്രാദേശിക സമയം രാവിലെ 9.30 നു വത്തിക്കാൻ ബസിലിക്കയിൽ വച്ച്, തൈല പരികർമ്മ ബലി  നടക്കും,അന്നേ  ദിവസം വൈകുന്നേരം, പ്രാദേശിക സമയം വൈകിട്ട് അഞ്ചു മുപ്പതിന്, ലാറ്ററൻ ബസിലിക്കയിൽ വച്ച് വിശുദ്ധ ബലിയർപ്പിക്കും.

ഏപ്രിൽ മാസം മൂന്നാം തീയതി, ദുഖവെള്ളിയാഴ്ച്ച തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിക്ക്, വത്തിക്കാൻ ബസിലിക്കയിലും, തുടർന്ന് രാത്രി, കൊളോസിയത്തിൽ വച്ച് കുരിശിന്റെ വഴി പ്രാർത്ഥനയും നടക്കും.

ഈസ്റ്റർ കർമ്മങ്ങൾ, ഏപ്രിൽ മാസം നാലാം തീയതി, രാത്രി ഒമ്പതുമണിക്കും, ഏപ്രിൽ മാസം അഞ്ചാം തീയതി, രാവിലെ 10.15 നും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടക്കും. അന്നേദിവസം ഉച്ചക്ക് പന്ത്രണ്ടു മണിക്ക്, പാപ്പാ സകലർക്കും വേണ്ടിയുള്ള ഉർബി എത്ത് ഓർബി ആശീർവാദവും, വത്തിക്കാൻ ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്നും നൽകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2026, 14:54