ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ  ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (ANSA)

സഭ എല്ലാത്തരം യഹൂദവിരുദ്ധതയ്ക്കും എതിരാണ്: പാപ്പാ

ഹോളോകോസ്റ്റ് അനുസ്മരണ ദിനമായ, ജനുവരി മാസം ഇരുപത്തിയേഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, എക്സ് സന്ദേശം പങ്കുവച്ചു.

വത്തിക്കാൻ ന്യൂസ്

1933 നും 1945 നും ഇടയിൽ നാസി ഭരണകൂടം  യഹൂദ ജനത്തിനെതിരെ നടത്തിയ കൂട്ടക്കൊലയുടെ (ഹോളോകോസ്റ്റ്) അനുസ്മരണ ദിനമായ ജനുവരി മാസം ഇരുപത്തിയേഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, എക്സ് (X) സന്ദേശം പങ്കുവച്ചു. 2005 നവംബർ 1-നാണ് ഐക്യരാഷ്ട്ര സഭ,  ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി പ്രഖ്യാപിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഹോളോകോസ്റ്റ് അനുസ്മരണ ദിനമായ ഇന്ന് , എല്ലാത്തരം യഹൂദവിരുദ്ധതയ്ക്കുമെതിരായ #നൊസ്ത്ര അയെത്താത്തെ പ്രഖ്യാപനത്തിന്റെ ഉറച്ച നിലപാടിനോട് സഭ വിശ്വസ്തത പുലർത്തുന്നുവെന്നും വംശീയത, ഭാഷ, ദേശീയത അല്ലെങ്കിൽ മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിവേചനവും, പീഡനവും  തള്ളിക്കളയുന്നുവെന്നും  ഞാൻ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."

IT: Oggi, Giornata della Memoria, vorrei ricordare che la Chiesa rimane fedele alla posizione ferma della Dichiarazione #NostraAetate contro tutte le forme di antisemitismo e respinge qualsiasi discriminazione o molestia per motivi etnici, di lingua, nazionalità o religione.

EN: On Holocaust Remembrance Day, I would like to recall that the Church remains faithful to the unwavering position of the Declaration #NostraAetate against every form of antisemitism. The Church rejects any discrimination or harassment based on ethnicity, language, nationality, or religion.

1942 ലെ ക്രിസ്മസ് റേഡിയോ സന്ദേശത്തിൽ, പന്ത്രണ്ടാം പീയൂസ് പാപ്പായും, ലക്ഷക്കണക്കിന് ആളുകൾ "അവരുടെ ദേശീയതയോ വംശമോ കാരണം മാത്രം മരിക്കാൻ വിധിക്കപ്പെട്ടവരാണ്" എന്നുള്ള കാര്യം എടുത്തുപറയുകയും, അതിനെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും തന്റെ മുൻഗാമികളുടെ പ്രഖ്യാപനങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്നതാണ്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജനുവരി 2026, 12:12