പാലിയം പാലിയം  

വിശുദ്ധ ആഗ്നസിന്റെ തിരുനാൾ ദിനത്തിൽ പാലിയം നിർമ്മിക്കുന്നതിനായി കുഞ്ഞാടുകളെ സമർപ്പിച്ചു

കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസിന്റെ ഓർമ്മത്തിരുനാൾ ദിവസം, മെത്രാപ്പോലീത്താമാർക്കു നൽകപ്പെടുന്ന പാലീയ നിർമ്മാണത്തിന്, രണ്ടു കുഞ്ഞാടുകളെ സമർപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസിന്റെ തിരുനാൾ ദിനമായ ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി, പാലിയം നിർമ്മിക്കുന്നതിനായി രണ്ടു കുഞ്ഞാടുകളെ പാപ്പായ്ക്ക് സമർപ്പിച്ചു.

ഈ കുഞ്ഞാടുകളിൽ നിന്നുള്ള കമ്പിളി പുതിയ മെത്രാപ്പോലീത്താമാർക്കു അജപാലന സേവനാധികാരത്തിൻറെ പ്രതീകമായി നൽകപ്പെടും. ആറ് കറുത്ത പട്ട് കുരിശുകൾ കൊണ്ട് നെയ്ത വെളുത്ത കമ്പിളിയുടെ ഇടുങ്ങിയ പട്ടയാണ്  പാലിയം.

റോമിൻറെ സ്വർഗ്ഗീയമദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾദിനത്തിൽ പരിശുദ്ധ പിതാവ് പാലീയങ്ങൾ ആശീർവദിച്ചു മെത്രാപ്പോലീത്തമാർക്ക് നൽകും. ദിവ്യബലിയുടെ ആദ്യഭാഗത്ത്, പുതിയ മെത്രാപ്പോലീത്താമാർ പാപ്പായോടുളള വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിച്ചതിനു ശേഷമാണ് പാലീയം വെഞ്ചെരിപ്പു കർമ്മം നടക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2026, 14:38