വംശഹത്യയുടെ ഭീകരത ഇനി ഒരിക്കലും ഒരു ജനതയ്ക്കും സംഭവിക്കാതിരിക്കട്ടെ: പാപ്പാ
വത്തിക്കാൻ ന്യൂസ്
വംശഹത്യയുടെ ഭീകരത" ഇനി ഒരു ജനതയെയും ബാധിക്കാത്ത ഒരു ലോകമാണ് ഏവരും സ്വപ്നം കാണുന്നതെന്ന വാക്കുകളോടെയാണ്, ജനുവരി മാസം ഇരുപത്തിയെട്ടാം തീയതി, വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച, പൊതുകൂടിക്കാഴ്‌ചയുടെ അവസാനം, സംസാരിച്ചത്.
ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തെ പ്രതിപാദിച്ച പാപ്പാ, "യഹൂദ വിരുദ്ധതയില്ലാത്തതും, മുൻവിധികളില്ലാത്തതും, ഒരു മനുഷ്യജീവനേയും അടിച്ചമർത്താത്തതും, പീഡിപ്പിക്കാത്തതുമായ ഒരു ലോകത്തിനായി ഞാൻ സർവ്വശക്തനോട് അപേക്ഷിക്കുന്നു"വെന്ന് എടുത്തുപറഞ്ഞു. പരസ്പര ബഹുമാനത്തിലും പൊതുനന്മയിലും സമൂഹങ്ങളെ സ്ഥാപിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
തുടർന്ന്, മൊസാംബിക്കിൽ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. പോർച്ചുഗീസ് സംസാരിക്കുന്ന തീർത്ഥാടകർക്കു നൽകിയ സന്ദേശത്തിന്റെ മധ്യത്തിൽ, വെള്ളപ്പൊക്കത്തിന്റെ ഇരകളായവരെ പറ്റി പരാമർശിക്കുകയും, കുടിയിറക്കപ്പെട്ട ആളുകളോടുള്ള തന്റെ അടുപ്പം അറിയിക്കുകയും ചെയ്തു. അവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നവരെ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 500,000-ത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.വീടുകൾക്കും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനു പുറമെ, കോളറ വ്യാപനവും ഈ മേഖലയിൽ അതിരൂക്ഷമായി സംഭവിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
