തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ  ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

വചനം പ്രഘോഷിക്കാനുള്ള ഉചിതമായ മാർഗങ്ങൾ കണ്ടെത്തണം: ലിയോ പതിനാലാമൻ പാപ്പാ

മധ്യ ആഫ്രിക്കൻ പ്രവിശ്യയിലെ മെത്രാൻ സമിതിയുടെ പതിമൂന്നാമത് ജനറൽ പൊതുസഭയോടനുബന്ധിച്ച് , ആശംസകളും പ്രാർത്ഥനകളും ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ അയച്ചു.

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മധ്യ ആഫ്രിക്കൻ മേഖലയിലെ മെത്രാൻ സമിതിയുടെ പതിമൂന്നാമത് പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ അയച്ചു. ആഫ്രിക്കയിലെ ജനതയ്ക്കു വേണ്ടി ഇടയന്മാർ എന്ന നിലയിൽ നടത്തുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. അതുപോലെ തന്നെ മെത്രാന്മാരുടെ അപ്പസ്തോലിക ശുശ്രൂഷയിൽ സഹകാരികളായി, ക്രിസ്തുവിന്റെ സാക്ഷികളായി വർത്തിക്കുന്ന ഏവർക്കും പാപ്പാ തന്റെ ആശംസകളും പ്രാർത്ഥനകളും അറിയിച്ചു.

വിശ്വാസികളുടെ ഹൃദയങ്ങളിൽ വിശ്വാസവും, പ്രത്യാശയും,  സ്നേഹവും ഊട്ടിയുറപ്പിക്കുവാനും, മറ്റ് മതസമൂഹങ്ങളുമായും, ഭരണത്തലവന്മാരുമായും ബന്ധം ഊഷ്‌മളമാക്കുവാനും, സംസ് കാരത്തിലും സാമൂഹിക ഘടനയിലും  സുവിശേഷാത്മക ജീവിതം ഉറപ്പുവരുത്തുവാനും, ഈ കൂടിക്കാഴ്ചകൾ സഹായകരമാകുമെന്നും, ഇപ്രകാരം പരസ്പരമുള്ള സഹകരണം ഇപ്പോഴും വളർത്തണമെന്നും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിന്റെ സവിശേഷതകളായ സംഭാഷണവും, സാഹോദര്യവും ക്രിസ്തുവിന്റെ ഏക സഭയോടുള്ള പൊതുവായ പ്രതിബദ്ധതയ്ക്ക് ശക്തിയും ചൈതന്യവും നൽകുന്നുവെന്നും സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.

ആഫ്രിക്കയിലെ സഭ തീർച്ചയായും ജീവനുള്ളതും ശക്തവും ചലനാത്മകവുമായ ഒരു യാഥാർത്ഥ്യമാണെന്നു, ആഫ്രിക്കയിലെ സിനഡാനന്തര പ്രബോധനത്തിന്റെ 31-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. എക്ലേസിയ ഇൻ ആഫ്രിക്ക എന്നതാണ് പ്രബോധനത്തിന്റെ ശീർഷകം. 31 വർഷങ്ങൾക്ക് ശേഷവും, ഒനിരവധി  വെല്ലുവിളികൾക്ക് മുന്നിൽ ഈ സന്ദേശം ഇപ്പോഴും പ്രസക്തമാണെന്നും, ആഫ്രിക്കയിലെ സിനഡാനന്തര  അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ച് 31 വർഷത്തിനുശേഷം, മധ്യ ആഫ്രിക്കയിലെ ദൈവത്തിന്റെ സഭാ കുടുംബത്തിന്റെ വെല്ലുവിളികൾ എന്ന അസംബ്ലിയുടെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ആഫ്രിക്കയിലെ സാഹചര്യത്തിൽ, ഒരു പ്രധാന മേഖല വിശ്വാസം വളർത്തിയെടുക്കുക എന്നതാണെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യ അസ്തിത്വത്തെ ഫലപ്രദമായി സേവിക്കുന്നതും, ഓരോ സംസ്കാരത്തിലും കടന്നുപോകാത്ത വചനം പ്രഘോഷിക്കാനുള്ള ഉചിതമായ മാർഗങ്ങൾ കണ്ടെത്തുവാനും ഏവരെയും ആഹ്വാനം ചെയ്തു. എല്ലാവിധ വിഭാഗീയതകളും ഒഴിവാക്കി കൂട്ടായ്മയിൽ വളരുവാനുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉദ്ധരിച്ചു. ഇടയന്മാർ തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ജനത്തോട് അനുകമ്പയോടെയും, ദയയോടെയും പെരുമാറണമെന്നും, അവരെ ശ്രവിക്കുവാൻ തയ്യാറാവണമെന്നും സന്ദേശത്തിൽ പ്രത്യേകം പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജനുവരി 2026, 12:09