തിരയുക

പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു   (ANSA)

സംഗീതം ആത്മാവിനു ഇടമൊരുക്കുന്നു: പാപ്പാ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു മിഷനറി പദ്ധതിക്കായി "ഗ്രാവിസിമും എദുകാത്സിയോനിസ്" ഫൗണ്ടേഷന്റെ പിന്തുണയോടെ, നടത്തുന്ന സംഗീത നിശയിലെ കലാകാരന്മാർക്കും, അണിയറപ്രവർത്തകർക്കും ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സംഘർഷങ്ങളാൽ ഏറെ ദുരിതമനുഭവിക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു പ്രൈമറി സ്കൂൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ പദ്ധതിയായ  ഡോൺ ബോസ്കോ മിഷൻ,  അഭ്യൂദയകാംക്ഷികളുടെയും, "ഗ്രാവിസിമും  എദുകാത്സിയോനിസ്" ഫൗണ്ടേഷന്റെയും  പിന്തുണയോടെ നടത്തുന്ന, സംഗീത നിശയിലെ കലാകാരന്മാർക്കും, അണിയറപ്രവർത്തകർക്കും ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു.

സംഗീതം നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ അനുഗമിക്കുന്ന ഒരു ശബ്ദമെന്നു പറഞ്ഞ പാപ്പാ, ആഗ്രഹം, പ്രതീക്ഷ, നഷ്ടം, പുനർജന്മം തുടങ്ങിയ വികാരങ്ങൾ  പങ്കുവയ്ക്കുവാനുള്ള ഒരു അവസരം കൂടിയാണെന്നും കൂട്ടിച്ചേർത്തു. മുപ്പത്തിമൂന്നു വർഷങ്ങളായി തുടരുന്ന ഈ സംഗീതക്കച്ചേരിക്ക് നേതൃത്വം നൽകുന്നവരെ പാപ്പാ നന്ദിയോടെ സ്മരിച്ചു. 

കച്ചേരിയിൽ വിരിയുന്ന നക്ഷതസമൂഹം ഏവർക്കും ഒരു വഴികാട്ടിയാണെന്നും പാപ്പാ എടുത്തുപറഞ്ഞു. ലളിതമെങ്കിലും, നമ്മുടെ ജീവിതയാത്രയെ ആഴത്തിൽ വിവരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്നു പറഞ്ഞ പാപ്പാ, യേശുവിന്റെ ജനനം നമ്മുടെ ലളിതമായ ജീവിതകഥകളിലേക്കും, നമ്മുടെ ഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നതാണെന്നും പങ്കുവച്ചു.

ഈ സംഗീതക്കച്ചേരി ഒരു മിഷനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നത്, ഇതിന്റെ ആധികാരികത വർധിപ്പിക്കുന്നുവെന്നും, അപരനിലേക്ക് കടന്നുചെല്ലുവാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഈ നിമിഷം ആന്തരികമായ ഒരു തീർത്ഥാടനം നടത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുകയും, മനുഷ്യരാശിയെ അവന്റെ സ്നേഹത്താൽ കൂടുതൽ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമായി ഹൃദയങ്ങൾ മാറട്ടെയെന്നും പാപ്പാ ആശംസിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഡിസംബർ 2025, 14:12