വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഇനി ഉർബാനിയൻ സർവകലാശാലയുടെ സംരക്ഷകവിശുദ്ധൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നവംബർ മാസം ഒന്നാം തീയതി, കത്തോലിക്കാ തിരുസഭ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ, വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ കീഴിലുള്ള, പൊന്തിഫിക്കൽ ഉർബാനിയൻ സർവ്വകലാശാലയുടെ, സംരക്ഷകവിശുദ്ധനായി, വേദപാരംഗതൻ, വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ, ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചു.
സർവകലാശാലയുടെ, ചാൻസലർ, കർദിനാൾ അന്തോ ണിയോ ലൂയിസ് താഗ്ലെയുടെയും, സർവകലാ ശാല റെക്റ്ററിന്റെയും, പ്രത്യേക അഭ്യർത്ഥന മുൻനിർത്തിയാണ്, പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്
ഭാരതീയർ ഉൾപ്പെടെ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുമായി വൈദികരും, സന്യസ്തരും, വൈദിക വിദ്യാർഥികളും, ആത്മായരുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്, ഈ സർവകലാശാലയിൽ, വിവിധ ശാഖകളിൽ പഠനം നടത്തുന്നത്.
വിശുദ്ധ ഹെൻറി ന്യൂമാൻ, ഈ പഠന സ്ഥാപനത്തിനുവേണ്ടി മധ്യസ്ഥത വഹിക്കുകയും, സഭയുടെ മിഷനറി സേവനത്തിൽ പരിശീലനം നേടിയവർക്ക്, വിശ്വാസത്തിന്റെയും, സത്യത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിന്റെയും തിളങ്ങുന്ന മാതൃകയായിരിക്കുകയും ചെയ്യട്ടെയെന്നു പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
