തിരയുക

 മധ്യാഹ്നപ്രാർത്ഥനാവേളയിൽ, ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ, ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സഭയുടെ വിശുദ്ധി നമ്മുടെ യോഗ്യതകളെ ആശ്രയിച്ചല്ല: പാപ്പാ

നവംബർ മാസം ഒൻപതാം തീയതി ഞായറാഴ്ച്ച, മധ്യാഹ്നപ്രാർത്ഥനാവേളയിൽ, ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഹോദരന്മാരെ, സഹോദരിമാരെ, ശുഭമായ ഞായറാഴ്ച്ച,

ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ ദിനത്തിൽ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തെയും, അവരുടെ  യാത്രയെയും ശ്രദ്ധാപൂർവ്വം പരിപാലിക്കുന്ന അമ്മയായി വിളിക്കപ്പെടുന്ന റോമൻ സഭയുമായുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും രഹസ്യത്തെക്കുറിച്ച് നമുക്ക് ആഴത്തിൽ ധ്യാനിക്കാം.

റോം രൂപതയുടെ കത്തീഡ്രലും, പത്രോസിന്റെ പിൻഗാമിയുടെ ഔദ്യോഗിക ഇരിപ്പിടവും , നമുക്കറിയാവുന്നതുപോലെ, അസാധാരണമായ ചരിത്രപരവും, കലാപരവും, മതപരവുമായ മൂല്യമുള്ള സൃഷ്ടി മാത്രമല്ല, മറിച്ച്, അപ്പസ്തോലന്മാർ ഏൽപ്പിക്കുകയും സംരക്ഷിക്കുകയും, തുടർന്ന്,   ചരിത്രത്തിലുടനീളം പ്രസരിക്കുകയും ചെയ്ത വിശ്വാസത്തിന്റെ  ചാലകശക്തിയെ പ്രതിനിധീകരിക്കുന്നു. ഈ നിഗൂഢതയുടെ മഹത്വം കെട്ടിടത്തിന്റെ കലാപരമായ പ്രൗഢിയിലും തിളങ്ങുന്നു, ദേവാലയത്തിന്റെ പ്രധാന വീഥിയുടെ ഇരുവശങ്ങളിലും, ക്രിസ്തുവിന്റെ ആദ്യ അനുയായികളും സുവിശേഷത്തിന്റെ സാക്ഷികളുമായ അപ്പോസ്തലന്മാരുടെ പന്ത്രണ്ട് വലിയ പ്രതിമകൾ സ്ഥിതിചെയ്യുന്നു.

ഇത് നമ്മെ ആത്മീയമായ ഒരു വീക്ഷണത്തിലേക്ക് നയിക്കുന്നു. യേശു ജെറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന സംഭവം ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ഇത്  ബാഹ്യരൂപത്തിനപ്പുറത്തേക്ക് സഭയുടെ നിഗൂഢത ഗ്രഹിക്കാനും,  ഒരു ലളിതമായ സ്ഥലത്തേക്കാളും, ഭൗതിക ഇടത്തേക്കാളും, കല്ലുകൊണ്ടു നിർമ്മിച്ച ഒരു കെട്ടിടത്തേക്കാളും സഭയെ കൂടുതൽ മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു. മരിച്ചു, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് ദൈവത്തിന്റെ യഥാർത്ഥ വിശുദ്ധ മന്ദിരം. രക്ഷയുടെ ഏക മധ്യസ്ഥനും, നമ്മെ വീണ്ടെടുക്കുന്നവനും അവനാണ്.

മാനവികതയുമായി സ്വയം ഒന്നിപ്പിക്കുകയും, സ് നേഹത്താൽ  നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, പിതാവിങ്കലേക്കു നമുക്ക് പ്രവേശനം ഒരുക്കുകയും, നയിക്കുകയും ചെയ്യുന്ന  വാതിലിനെ യേശു പ്രതിനിധീകരിക്കുന്നു. അവനോട് ചേർന്നുകൊണ്ട് നാമും ഈ ആത്മീയമന്ദിരത്തിന്റെ ജീവനുള്ള കല്ലുകളാണ്.

നാം ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയാണ്.  ആത്മീയ ആരാധനയിൽ വിളങ്ങുന്ന നമ്മുടെ ജീവിത സാക്ഷ്യം വഴിയായി, അവന്റെ കരുണയുടെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം ലോകമെമ്പാടും പ്രചരിപ്പിക്കാൻ വിളിക്കപ്പെട്ട അവന്റെ അവയവങ്ങളാണ് നാം.

സഹോദരീ സഹോദരന്മാരേ, ഈ ആത്മീയ വീക്ഷണത്തിലാണ് നാം നമ്മുടെ ഹൃദയങ്ങളെ പരിശീലിപ്പിക്കേണ്ടത്. പലതവണ, ക്രിസ്ത്യാനികളുടെ ദുർബലതകളും, തെറ്റുകളും ഒപ്പം നിരവധി പഴകിയശെെലികളും, മുൻവിധികളും സഭയുടെ രഹസ്യത്തിന്റെ വിശാലത  മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു. വാസ്തവത്തിൽ, സഭയുടെ  വിശുദ്ധി നമ്മുടെ യോഗ്യതകളെ ആശ്രയിച്ചല്ല, മറിച്ച് ഒരിക്കലും പിൻവാങ്ങാത്ത കർത്താവിന്റെ ദാനങ്ങൾ, ഇന്നും തിരഞ്ഞെടുക്കുന്ന, വിസ്മയകരമായ സ്നേഹവും,  അശുദ്ധമായ കരങ്ങളുള്ള മനുഷ്യരും  വഴിയായി, തന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിലൂടെയാണ്.

ദൈവം തനിക്കുവേണ്ടി തിരഞ്ഞെടുത്ത വിശുദ്ധജനമെന്ന സന്തോഷത്തിൽ നമുക്ക്  യാത്ര ചെയ്യാം.  സഭയുടെ അമ്മയായ മറിയത്തോട്, ക്രിസ്തുവിനെ സ്വാഗതം ചെയ്യാനും, അവന്റെ മാദ്ധ്യസ്ഥത്താൽ അനുഗമിക്കപ്പെടുന്നതിനും വേണ്ടി, നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 നവംബർ 2025, 15:01