പാപ്പാ: ജൂബിലി, പുതിയ തുടക്കത്തിനു നമ്മെ പ്രാപ്തരാക്കുന്ന സമയം!

പാപ്പാ ഈ ശനിയാഴ്ചയും ജൂബിലി കൂടിക്കാഴ്ച അനുവദിച്ചു. 4-ഉം 5-ഉം തീയതികൾ പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാചരണമാണ്. നാലാം തീയതി മോട്ടോർസൈക്കിൾ സവാരിക്കാരുടെ ജൂബിലിയാചരിക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലി എന്നത്, സകലതും പുതുതായി ആരംഭിക്കാൻ കഴിയുംവിധം നമ്മുടെ ഹൃദയങ്ങൾക്ക് ക്ഷമയും കരുണയും കണ്ടെത്താൻ സാധിക്കുന്ന ഉറച്ച പ്രത്യാശയുടെ സമയമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പ്രത്യാശയുടെ ജൂബിലി വർഷാചരണപശ്ചാത്തലത്തിൽ ശനിയാഴ്ച (04/10/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചാവേളയിൽ തീർത്ഥാടകരെ സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. ഈ ജൂബിലിയാചരണത്തിൽ വിവിധ വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം പങ്കുചേരുന്നതിൻറെ ഭാഗമായി ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്ന് റോമിൽ എത്തിയിരിക്കുന്ന ആയിരക്കണക്കിന് പ്രേഷിതരും കുടിയേറ്റക്കാരും ഇരുചക്രവാഹന സവാരിക്കാരും ഈ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 4-ും 5-ും തീയതികൾ പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാചരണമാണ്. നാലാം തീയതി മോട്ടോർസൈക്കിൾ സവാരിക്കാരുടെ  ജൂബിലിയാചരിക്കപ്പെട്ടു.

ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ കഴിയില്ലയെന്ന് യേശു പറയുന്ന സുവിശേഷ ഭാഗം അവലംബമാക്കി നടത്തിയ തൻറ പൊതുദർശന പ്രഭാഷണത്തിൽ പാപ്പാ ദ്രവ്യാസക്തി പുലർത്തിയിരുന്ന തങ്ങളെ സ്പർശിക്കുന്നതാണ് ദാരിദ്ര്യത്തെക്കുറിച്ചുള്ള യേശുവിൻറെ വാക്കുകൾ എന്ന് തോന്നിയതിനാൽ അവിടത്തെ ശ്രോതാക്കൾ ആ വചസ്സുകളെ അസംബന്ധമായി കണ്ടുവെന്നു വിശദീകരിക്കുകയും നമ്മൾ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

നീതിയോ അനീതിയോ, ദൈവവമോ ധനമോ ഏതു തിരഞ്ഞെടുക്കണമെന്ന് ഈ ജൂബിലിവർത്തിൽ നാം തീരുമാനിക്കണമെന്ന് പാപ്പാ ദാരിദ്ര്യം തിരഞ്ഞെടുത്ത വിശുദ്ധരായ, അസ്സീസിയിലെ ഫ്രാൻസീസിനെയും ക്ലാരയെയും കുറിച്ചു പരാമർശിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. സമ്പത്തിൻറെ വിഭിന്നമായൊരു വിതരണത്തിൻറെ പ്രത്യാശയിലേക്കും ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതായിരിക്കാനുള്ള സാധ്യതയിലേക്കും ജൂബിലി വാതിൽ തുറക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പ്രത്യാശിക്കുക എന്നാൽ തിരഞ്ഞെടുക്കുക എന്നാണെന്നും ഇത്  ചൂണ്ടിക്കാട്ടുന്ന ഏറ്റവും കുറഞ്ഞ രണ്ടു കാര്യങ്ങളിൽ ഒന്ന്, നമ്മൾ മാറിയാൽ ലോകം മാറുന്നു എന്നതാണെന്നും പാപ്പാ വിശദീകരിച്ചു. അതുകൊണ്ട്തന്നെയാണ് തീർത്ഥാടനം നടത്തുന്നതെന്നും അത് ഒരു തിരഞ്ഞെടുപ്പാണെന്നും ഒരു പുതിയൊരു ഘടത്തിലേക്കു കടക്കാനാണ് നാം വിശുദ്ധവാതിലിലൂടെ കടന്നുപോകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പ്രത്യാശിക്കുകയെന്നാൽ തിരഞ്ഞെടുക എന്നതാണ്  രണ്ടാമത്തെ വിവക്ഷയെന്നു പ്രസ്താവിച്ച പാപ്പാ തിരഞ്ഞെടുക്കാത്തവൻ നിരാശയിൽ നിപതിക്കുന്നുവെന്നും ഒന്നും തിരഞ്ഞെടുക്കാതിരിക്കുക, അതായത്, അലസത എന്നത് ആത്മീയ ദുഃഖത്തിൻറെ ഏറ്റവും സാധാരണമായ അനന്തരഫലങ്ങളിലൊന്നാണെന്നും പറഞ്ഞു. അത് അനുഭവിക്കുന്ന ഏതൊരാളും മൃത്യുവിനേക്കാൾ മോശമായ ആന്തരിക അലസതയാൽ കീഴടക്കപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ദാരിദ്ര്യം തിരഞ്ഞെടുത്തവരായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെയും വിശുദ്ധ ക്ലാരയെയും അനുസ്മരിച്ച പാപ്പാ യുവജനത്തിനായും തന്നെത്തന്നെയും ധനത്തെയും സേവിക്കാതെ ദൈവരാജ്യത്തിനും ദൈവത്തിൻറെ നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സഭയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഒക്‌ടോബർ 2025, 21:28