പ്രത്യാശയുടെ പ്രേക്ഷിതരാണ് പ്രവാസികൾ: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അഭയാർത്ഥികളും, കുടിയേറ്റക്കാരും അവരുടെ ദൈവവിശ്വാസത്തിലുള്ള ആഴത്താൽ പ്രത്യാശയുടെ സാക്ഷികളാണെന്നു അടിവരയിട്ടുകൊണ്ട്, മാർച്ചു മാസം മൂന്നാം തീയതി സമൂഹ മാധ്യമമായ എക്സ്സിൽ (X) ഫ്രാൻസിസ് പാപ്പായുടെ ഹ്രസ്വസന്ദേശം പ്രസിദ്ധീകരിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"111-ാമത് ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തിനായി, ഞാൻ "കുടിയേറ്റക്കാർ, പ്രത്യാശയുടെ മിഷനറിമാർ" എന്ന പ്രമേയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ നിരവധി കുടിയേറ്റക്കാരും, അഭയാർത്ഥികളും പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുന്നു. 2025 ലോക അഭയാർത്ഥിദിനം, ജൂബിലിക്കൊപ്പം ഒക്ടോബർ മാസത്തിൽ ആയിരിക്കും."
IT: Ho scelto come tema per la 111ª Giornata Mondiale del Migrante e del Rifugiato “Migranti, missionari di speranza”. Molti migranti e rifugiati sono testimoni della speranza attraverso il loro affidarsi a Dio. La #GMMR2025 sarà a ottobre con il #Giubileo. @vaticanIHD_IT
EN: I have chosen “Migrants: Missionaries of Hope” as the theme for the 111th World Day of Migrants and Refugees. Many migrants and refugees bear witness to hope through their trust in God. The #WDMR2025 will take place in October during the #Jubilee. @vaticanIHD
#ആഗോള അഭയാർത്ഥിദിനം 2025, #ജൂബിലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് സന്ദേശം പങ്കുവയ്ക്കപ്പെട്ടത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: