തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
ദൈവിക കാരുണ്യം ദൈവിക കാരുണ്യം 

യുദ്ധവേദികളിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ദൈവിക കരുണയുടെ ഞായർ - ദൈവത്തിനു നമ്മോടുള്ള കരുണയും സ്നേഹവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് നാം ഒരിക്കലും സംശയിക്കരുതെന്ന് മാർപ്പാപ്പാ.

ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച, അനുവർഷം, സാർവ്വത്രികസഭയിൽ ദൈവിക കരുണയുടെ ഞായർ ആചരിക്കുന്നതിനാൽ ശനിയാഴ്‌ച (06/04/24)  “ദൈവികകരുണ”  (#DivineMercy), സമാധാനം (#Peace) എന്നീ ഹാഷ്ടാഗുകളോടൂകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവത്തിൽ ജീവിതം സമർപ്പിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നാളെ നമ്മൾ ദൈവികകരുണയുടെ ഞായർ (#DivineMercy) ആഘോഷിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം ഒരിക്കലും സംശയിക്കരുത്, നമുക്ക് നമ്മുടെ ജീവിതത്തെയും ലോകത്തെയും സ്ഥൈര്യത്തോടും വിശ്വസ്തതയോടുംകൂടി കർത്താവിന് ഭരമേൽപ്പിക്കാം. വിശിഷ്യ, യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് ന്യായമായ #സമാധാനം ലഭിക്കുന്നതിനായി അവിടത്തോട് പ്രാർത്ഥിക്കാം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Domani celebriamo la Domenica della #DivinaMisericordia. Non dubitiamo mai dell'amore di Dio, ma affidiamo con costanza e fiducia la nostra vita e il mondo al Signore, chiedendogli in particolare una #pace giusta per le nazioni martoriate dalla guerra.

EN: Tomorrow is #DivineMercy Sunday. May we never doubt God’s love for us, but rather entrust our lives and the world to the Lord with trust and perseverance. Let us ask Him for a just #Peace for those nations that are martyred by war.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഏപ്രിൽ 2024, 13:30
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031