തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിൽ പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിൽ പാപ്പാ  (ANSA)

മരണം അവസാനമല്ല, പുതിയൊരു തുടക്കമാണ്: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവവിശ്വാസവും ജീവിതവസാനവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഏപ്രിൽ 10-ആം തീയതി നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും, മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടർച്ചയായി മാറുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്സ്-ട്വിറ്ററിൽ ഏപ്രിൽ 10-ആം തീയതി കുറിച്ച സന്ദേശത്തിലൂടെയാണ്, ക്രിസ്തുവിന്റെ മരണ-ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന്റെയും മരണത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

"യേശുവിന്റെ പുനരുത്ഥാനത്തോടെ തിന്മയ്ക്ക് ഇനിമേൽ ശക്തിയില്ല. പരാജയം പുനഃരാരംഭിക്കുന്നതിൽനിന്ന് തടയാൻ കഴിയരുത്. മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടക്കത്തിലേക്കുള്ള വഴിയായി മാറുന്നു" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചിട്ടത്. #പൊതുകൂടിക്കാഴ്ച എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു (#GeneralAudience) പാപ്പാ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മരണത്തെക്കുറിച്ചുള്ള ചിന്ത പങ്കുവച്ചത്.

അന്നേദിവസം വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചസമ്മേളനത്തിലും യേശുവിന്റെ ജീവിത, മരണ, ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന് കൈവന്ന വളർച്ചയെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു.

EN: With the Resurrection of Jesus, evil has lost its power and our failures cannot prevent us from starting anew. Death has become a gateway to the beginning of new life. #GeneralAudience

IT: Con la risurrezione di Gesù, il male non ha più potere, il fallimento non può impedirci di ricominciare e la morte diventa passaggio per l’inizio di una vita nuova. #UdienzaGenerale

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഏപ്രിൽ 2024, 16:19
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031